ഫയല്‍ ചിത്രം 
Kerala

ബാറുകള്‍ അടഞ്ഞുകിടക്കും; നികുതി സെക്രട്ടറിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായില്ല

നികുതി സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍, വെയര്‍ ഹൗസ് മാര്‍ജിന്‍ കുറയ്ക്കുന്നതില്‍ തീരൂമാനമാകാത്ത സാഹചര്യത്തിലാണ്, ബാറുകള്‍ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഉടമകളുടെ സംഘടന എത്തിയത്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല. നികുതി സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍, വെയര്‍ ഹൗസ് മാര്‍ജിന്‍ കുറയ്ക്കുന്നതില്‍ തീരൂമാനമാകാത്ത സാഹചര്യത്തിലാണ്, ബാറുകള്‍ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഉടമകളുടെ സംഘടന എത്തിയത്. 

സര്‍ക്കാര്‍ തലത്തിലെ ചര്‍ച്ചയ്ക്ക് ശേഷമെ വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളു.  കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബാറുകളും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലറ്റുകളും പ്രവര്‍ത്തിക്കുന്നില്ല. 

വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ബാറുകള്‍ അടച്ചത്. എട്ട് ശതമാനമായിരുന്ന വെയര്‍ ഹൗസ് മാര്‍ജിന്‍ ബാറുകള്‍ക്ക് 25 ശതമാനമായും കണ്‍സ്യൂമര്‍ ഫെഡിന് 20 ശതമാനവുമാണ് ഉയര്‍ത്തിയത്. പാഴസല്‍ കച്ചവടം മാത്രമുള്ളതിനാല്‍ ഇത് വന്‍ നഷ്ടമാണുണ്ടാക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT