ബിബി ഗോപകുമാര്‍ - രാജീവ് ചന്ദ്രശേഖര്‍ 
Kerala

നേമത്തും ചാത്തന്നൂരൂം കഴക്കൂട്ടത്തും താമര വിരിഞ്ഞു; ചരിത്ര നേട്ടവുമായി ബിജെപി

രാജീവ് ചന്ദ്രശേഖര്‍ 3800 വോട്ടിനും ബിബി ഗോപകുമാര്‍ 4402 വോട്ടിനുമാണ് വിജയിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഇത്തവണ കേരള നിയമസഭയില്‍ ബിജെപിക്ക് മൂന്നാംഗങ്ങള്‍. നേമം മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ചാത്തന്നൂരില്‍ ബി ഗോപകുമാറും കഴക്കൂട്ടത്ത് വി മുരളീധരനുമാണ് വിജയിച്ചത്. രാജീവ് ചന്ദ്രശേഖര്‍ 3800 വോട്ടിനും ബിബി ഗോപകുമാര്‍ 4402 വോട്ടിനുമാണ് വിജയിച്ചത്.

ചാത്തന്നൂരില്‍ സിപിഐ സ്ഥാനാര്‍ഥി ആര്‍ രാജേന്ദ്രനാണ് രണ്ടാമത്. 46,232 വോട്ടുകാളാണ് നേടിയത്.കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൂരജ് രവിയാണ് മൂന്നാം സ്ഥാനത്ത്. സൂരജ് രവി 34348 വോട്ടുകള്‍ നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചാത്തന്നൂരില്‍ ബിജെപി രണ്ടാമത് എത്തിയിരുന്നു.

അവസാന ലാപ്പിലാണ് ബിജെപിയുടെ വി.മുരളീധരൻ കഴക്കൂട്ടത്ത് വിജയത്തിലേക്ക് ഓടിക്കയറിയത്. സിപിഎം സ്ഥാനാർഥിയും നിലവിലെ എംഎൽഎയും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെയാണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ വ.മുരളീധരൻ പരാജയപ്പെടുത്തിയത്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണ് കഴക്കൂട്ടം.

നേമത്ത് ഇത് രണ്ടാം തവണയാണ് ബിജെപി വിജയിക്കുന്നത്. നേരത്തെ ഒ രാജഗോപാലായിരുന്നു സംസ്ഥാനത്ത് ആദ്യമായി നിയമസഭയില്‍ എത്തിയ അംഗം. ഇത്തവണ 3800 വോട്ടിനാണ് രാജീവ് ചന്ദ്രശേഖറിന്റെ വിജയം. മുന്‍മന്ത്രിയും സിപിഎം സ്ഥാനാര്‍ഥിയുമായ വി ശിവന്‍കുട്ടിയാണ് രണ്ടാമത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെഎസ് ശബരിനാഥന്‍ 23,099 വോട്ടുകള്‍ നേടി.

The BJP secured two seats in the Kerala Assembly this time

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്

മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിസിബിലിറ്റി കൂടുതലായിരിക്കും: മുരളി ഗോപി

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ