ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് /ഫെയ്‌സ്ബുക്ക് ചിത്രം 
Kerala

സിറ്റിങ് സീറ്റില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയും തോറ്റു

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ് ഉദയകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് പരാജയപ്പെട്ടു. 
ബിജെപിയുടെ സിറ്റിങ് സീറ്റായ വെങ്ങാനൂര്‍ ഡിവിഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥനാര്‍ഥി എല്‍ജെഡിയുടെ ഭഗത് റൂഫസാണ് വിജയിച്ചത്. രണ്ടായിരത്തിലധികം വോട്ടുകള്‍ക്കാണ് ബിജെപി ജില്ലാ സെക്രട്ടറി കൂടിയായ സുരേഷ് പരാജയപ്പെട്ടത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ എസ്.ഉദയകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ ബിജെപിക്കുണ്ടായ ഏക സിറ്റിങ് സീറ്റായിരുന്നു വെങ്ങാനൂര്‍ ഡിവിഷന്‍. 2010ലും സുരേഷ് ഇതേ വാര്‍ഡില്‍ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നു. 

തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ നിലവില്‍ എല്‍ഡിഎഫ് 20 ഡിവിഷനുകളില്‍ മുന്നേറുന്നുണ്ട്. യുഡിഎഫിന് ആറു ഡിവിഷനുകളാണ് ലഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം