എടിഎസ് ഡിഐജി പുട്ട വിമലാദിത്യ/വീഡിയോ സ്‌ക്രീന്‍ ഷോട്ട് 
Kerala

'രക്തം തളം കെട്ടി കിടക്കുന്നുണ്ടായിരുന്നു'; അയ്യന്‍കുന്നിലെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഡിഐജി പുട്ട വിമലാദിത്യ

സംഘത്തില്‍ എട്ട് പേരുണ്ടെന്നാണ് കരുതുന്നത്. എത്ര മാവോയിസ്റ്റുകള്‍ക്ക് പരുക്കേറ്റുവെന്നത് അറിയാന്‍ കഴിഞ്ഞിട്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: അയ്യന്‍കുന്നിലെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് രക്തം ഉണ്ടായിരുന്നുവെന്നും എടിഎസ് ഡിഐജി പുട്ട വിമലാദിത്യ. തോക്കുകള്‍ പിടിച്ചെടുത്തതായും ഡിഐജി മാധ്യമങ്ങളോട് വ്യക്തമാക്കി.സംഘത്തില്‍ എട്ട് പേരുണ്ടെന്നാണ് കരുതുന്നത്. എത്ര മാവോയിസ്റ്റുകള്‍ക്ക് പരുക്കേറ്റുവെന്നത് അറിയാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് രണ്ട് തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റ് തിരച്ചില്‍ മേഖലയില്‍ ഉന്നത പൊലീസ് സംഘമെത്തിയിരിക്കുകയാണ്. എടിഎസ് ഡിഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കരിക്കോട്ടക്കിരി മേഖലയില്‍ തങ്ങുന്നത്. റൂറല്‍ എസ്പി, ജില്ലയിലെ അഞ്ചോളം ഡിവൈഎസ്പിമാര്‍ എന്നിവരും സംഘത്തിലുണ്ട്. 

ഇന്നലെ രാത്രിയില്‍ കണ്ണൂര്‍ അയ്യന്‍കുന്ന് ഉരുപ്പുകുറ്റി വനത്തില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി പൊലീസ് വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്