മൃതദേഹം മാറിയെന്നറിഞ്ഞത് വിദേശത്തു നിന്നെത്തിയ ബന്ധു. സംസ്‌കരിച്ചയാളെ കുഴിച്ചെടുത്ത് വീണ്ടും സംസ്‌കരിച്ചു പ്രതീകാത്മക ചിത്രം
Kerala

മൃതദേഹം മാറിയെന്നറിഞ്ഞത് വിദേശത്തു നിന്നെത്തിയ ബന്ധു; സംസ്‌കരിച്ചയാളെ കുഴിച്ചെടുത്ത് വീണ്ടും സംസ്‌കരിച്ചു

കുമ്പളങ്ങി സ്വദേശിയുടെ മൃതദേഹമാണ് മാറിയെടുത്ത് പള്ളുരുത്തിയില്‍ സംസ്‌കരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പള്ളുരുത്തിയില്‍ പാലിയേറ്റീവ് കെയര്‍ കേന്ദ്രത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ മാറി. കുമ്പളങ്ങി സ്വദേശിയുടെ മൃതദേഹമാണ് മാറിയെടുത്ത് പള്ളുരുത്തിയില്‍ സംസ്‌കരിച്ചത്. കുമ്പളങ്ങി സ്വദേശി ആന്റണിയുടെ മൃതദേഹം പള്ളുരുത്തിയിലെ പാലിയേറ്റീവ് കേന്ദ്രത്തിലാണ് സൂക്ഷിച്ചിരുന്നത്. വിദേശത്തുള്ള അദ്ദേഹത്തിന്റെ ബന്ധു വരുംവരെ മൃതദേഹം പാലിയേറ്റീവ് കേന്ദ്രത്തില്‍ സൂക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ച വിദേശത്തുനിന്ന് ബന്ധു സ്ഥലത്തെത്തി. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴാണ് ആളുമാറിയതായി അറിയുന്നത്.

ഉടനെ പാലിയേറ്റീവ് കേന്ദ്രത്തിലെ അധികൃതരോട് വിവരം പറഞ്ഞു. ആന്റണിയുടെത് കൂടാതെ പള്ളുരുത്തി സ്വദേശി പീറ്ററിന്റെ മൃതദേഹവും ഇവിടെ സൂക്ഷിച്ചിരുന്നു. പീറ്ററിന്റെ മൃതദേഹമാണെന്ന് കരുത് ആന്റണിയുടെ മൃതദേഹമാണ് പള്ളുരുത്തിയില്‍ നിന്നുള്ളവര്‍ കൊണ്ടുപോയത്. അവര്‍ പള്ളിയില്‍ ചടങ്ങുകള്‍ കഴിച്ച് വ്യാഴാഴ്ച തന്നെ സംസ്‌കരിക്കുകയും ചെയ്തു. ഇവര്‍ക്ക് വീട്ടില്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ മൃതദേഹം നേരിട്ട് പള്ളിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

അതുകൊണ്ട് വീട്ടില്‍ പൊതുദര്‍ശനമുണ്ടായിരുന്നില്ല. കാര്യം മനസ്സിലായതോടെ പാലീയേറ്റീവ് കേന്ദ്രം അധികൃതരും നാട്ടുകാരും ഇടപെട്ടു. അവര്‍ പള്ളുരുത്തിയിലെ മൃതദേഹം അടക്കിയ പള്ളിയിലെത്തി. മൃതദേഹം മാറിയാണ് സംസ്‌കരിച്ചതെന്ന് പള്ളിയിലും അറിയിച്ചു.

ഉടനെ പള്ളി അധികൃതര്‍ ഇടപെട്ടു. ഇരുകൂട്ടരും സംസാരിച്ച് ധാരണയില്ലെത്തി. പള്ളിയില്‍ സംസ്‌കരിച്ച ആന്റണിയുടെ മൃതദേഹം പൊലീസിന്റെ സാന്നിധ്യത്തില്‍ പുറത്തെടുത്തു. തുടര്‍ന്ന് ഈ മൃതദേഹം കുമ്പളങ്ങിയിലേക്ക് കൊണ്ടുപോയി. കുമ്പളങ്ങിയിലെ പള്ളിയില്‍ ശുശ്രൂഷ നടത്തി സംസ്‌കരിക്കുകയായിരുന്നു. പീറ്ററിന്റെ മൃതദേഹം ബന്ധുക്കള്‍ ചേര്‍ന്ന് പള്ളുരുത്തിയിലെ പള്ളിയില്‍ സംസ്‌കരിച്ചു.

The body was swapped, and the person who was cremated in Kochi was exhumed and cremated again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

പിഎംശ്രീ ചർച്ച ചെയ്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി, മുത്തങ്ങ കേസിൽ വിധി, സു​ഗതന് അവധി, കേരളത്തിന് കിരീടം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ജീവിതത്തില്‍ ഒറ്റപ്പെട്ടു, മരുന്നിന് പോലും വകയില്ല; പ്രണയ നായകന്‍ ഇന്ന് വൃദ്ധാശ്രമത്തില്‍!

'ഫുട്ബോളാണ് എല്ലാം, വഞ്ചനയ്ക്ക് കൂട്ടു നിൽക്കാൻ എന്നെ കിട്ടില്ല'; ഫിഫയിൽ ഇൻ‌ഫാന്റിനോ ഒറ്റപ്പെടുന്നു!