പ്രതീകാത്മക ചിത്രം 
Kerala

കറുകുറ്റിയില്‍ കെട്ടിടത്തിന് തീപിടിച്ചു; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

നിരവധി പേര്‍ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  അങ്കമാലി കറുകുറ്റിയില്‍ വന്‍ തീപിടിത്തം. തീണയ്ക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമത്തിലാണ്. ന്യൂ ഇയര്‍ കുറി സ്ഥാപനത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേര്‍ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. 

കറുകുറ്റി ദേശീയ പാതയ്ക്കു സമീപത്തുള്ള കെട്ടിടത്തിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിന്  എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് തീപിടിച്ചത്. 

ഇന്ന് വൈകുന്നേരത്തോടെയാണ് കെട്ടിടത്തിന് തീപിടിച്ചത്. ഒരു റസ്റ്ററന്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് ഇതെന്നാണ് വിവരം. കെട്ടിടത്തിന്റെ മുന്‍വശത്താണ് തീപിടിച്ചത്. നിലവില്‍ കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും സമീപമുള്ള കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നിട്ടുണ്ട്.

അങ്കമാലി ഫയര്‍ സ്റ്റേഷനിലെ രണ്ട് യൂണിറ്റുകളാണ് നിലവില്‍ സ്ഥലത്തുള്ളത്. മറ്റ് സ്റ്റേഷനുകളില്‍ നിന്ന് യൂണിറ്റുകളെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. കെട്ടിടത്തിന് സമീപം ട്രാന്‍സ്ഫോമര്‍ ഉള്ളതിനാല്‍ മേഖലയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

2023ലെ തോല്‍വിക്ക് 'മധുര പ്രതികാരം'! സബലേങ്കയെ വീഴ്ത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഉയര്‍ത്തി റിബാകിന

ഉറക്കം താനേ വരും, വെളുത്തുള്ളി ഇങ്ങനെയൊന്ന് ട്രൈ ചെയ്യൂ

അണ്ടർ-19 ലോകകപ്പ് : പാകിസ്ഥാനെതിരായ അനിയന്മാരുടെ പോരാട്ടം നാളെ; ജയിച്ചാൽ സെമി,ഇല്ലെങ്കിൽ പണിയാകും

അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമായി; ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ച കാലം: റാണി മുഖര്‍ജി

SCROLL FOR NEXT