പ്രതീകാത്മക ചിത്രം 
Kerala

ബൈക്കിൽ പിന്തുടർന്നെത്തി; വ്യാപാരിയുടെ കണ്ണിൽ മുളകു പൊടി വിതറി ആക്രമണം

ബുധനാഴ്ച രാത്രി എട്ടരയ്ക്ക് നിലാമുറ്റം പള്ളിയിൽ നിന്നു നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് ഇയാൾക്കെതിരെ ആക്രമണമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയുടെ കണ്ണിൽ മുളകു പൊടി വിതറി ആക്രമണം. ഇരിക്കൂറിലാണ് ബൈക്കിൽ പിന്തുടർന്നെത്തിയ മൂന്നം​ഗ സംഘം ആക്രമണം നടത്തിയത്. മാങ്ങാടൻ അബൂബക്കർ ഹാജിയാണ് ആക്രമിക്കപ്പെട്ടത്. ബഹളം കേട്ട് പരിസര വാസികൾ ഓടിയെത്തുമ്പോഴേക്കും അക്രമികൾ സ്ഥലംവിട്ടു. 

ബുധനാഴ്ച രാത്രി എട്ടരയ്ക്ക് നിലാമുറ്റം പള്ളിയിൽ നിന്നു നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് ഇയാൾക്കെതിരെ ആക്രമണമുണ്ടായത്. ബൈത്തുറഹ്‌മ റോഡിൽ വച്ച് അക്രമികൾ ബൈക്കിലെത്തി അബൂബക്കർ ഹാജിയുടെ കണ്ണിൽ മുളകു പൊടി വിതറുകയായിരുന്നു. ഹെൽമറ്റും മാസ്കും ധരിച്ചതിനാൽ അക്രമികളെ തിരിച്ചറിയാൻ സാധിച്ചില്ല. 

അബൂബക്കർ ഹാജി ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ഇരിക്കൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. കവര്‍ച്ച ലക്ഷ്യമിട്ടാണ് സംഘമെത്തിയതെന്നാണ് സൂചന. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അക്രമികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT