ഫയല്‍ ചിത്രം 
Kerala

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, കൊട്ടിക്കലാശമില്ലെങ്കിലും ആവേശം കൂട്ടാന്‍ മുന്നണികള്‍ 

മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ  പ​ര​സ്യപ്ര​ചാ​ര​ണം വൈ​കു​ന്നേ​രം ആ​റി​നു  അ​വ​സാ​നി​പ്പി​ക്ക​ണം

Author : സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: നാടിനെ ഇളക്കിമറിച്ച് മൂ​ന്നാ​ഴ്ച​യോ​ളം നീ​ണ്ട തീ​പാ​റും പോ​രാ​ട്ട​ത്തി​ൻറെ പ​ര​സ്യപ്ര​ചാ​ര​ണം ഇ​ന്നു അവസാനിക്കും. ഇ​ന്ന് രാ​ത്രി ഏ​ഴു വ​രെ​ പരസ്യപ്രചാരണം നടത്താം. മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ  പ​ര​സ്യപ്ര​ചാ​ര​ണം വൈ​കു​ന്നേ​രം ആ​റി​നു  അ​വ​സാ​നി​പ്പി​ക്ക​ണം. 

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ട്ടി​ക്ക​ലാ​ശം നി​രോ​ധി​ച്ചി​രുന്നു. പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ട്ടു ക​ണ്ടു വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും.  സി​നി​മാതാ​ര​ങ്ങ​ളെ അ​ട​ക്കം പ​ങ്കെ​ടു​പ്പി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​ത്സ​രി​ക്കു​ന്ന ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ൽ ഇ​ന്ന് റോ​ഡ് ഷോ. ​

കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും പ്ര​ചാ​ര​ണ​ത്തി​നാ​യി ഇ​ന്നു സം​സ്ഥാ​ന​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്. മലബാറിലും, നേമത്തും രാഹുൽ ​ഗാന്ധിയെത്തും. പ്ര​മു​ഖ നേ​താ​ക്ക​ൾ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന റോ​ഡ് ഷോ​ക​ളി​ൽ പ​ങ്കെ​ടു​ക്കും. ബൈ​ക്ക് റാ​ലി​ക​ൾ ഒ​ഴി​വാ​ക്കി​യാ​ണ് റോ​ഡ് ഷോ​ക​ൾ. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. തിങ്കളാഴ്ച നി​ശ​ബ്ദ പ്ര​ചാ​ര​ണ​മാ​ണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT