ടിഎന്‍ പ്രതാപന്‍, കെ മുരളീധരന്‍, വി ടി ബല്‍റാം 
Kerala

മുരളീധരന്‍, ബല്‍റാം, പ്രതാപന്‍; 30 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കാന്‍ കോണ്‍ഗ്രസ്. 30 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായി. ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. സിറ്റിങ് സീറ്റുകളിലും തര്‍ക്കമില്ലാത്ത ഇടങ്ങളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം.

ആദ്യഘട്ട പട്ടിക ഫെബ്രുവരി 25 ന് മുന്‍പു പുറത്തിറക്കിയേക്കും. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, തൃത്താലയില്‍ വി ടി ബല്‍റാം, മണലൂരില്‍ ടിഎന്‍ പ്രതാപന്‍ എന്നിവര്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു കഴിഞ്ഞു. സ്ഥാനാര്‍ഥികള്‍ക്ക് ഇതുസംബന്ധിച്ച അനൗദ്യോഗിക നിര്‍ദേശം ലഭിച്ചതായാണ് വിവരം.

തദ്ദേശ തെരഞ്ഞെടുപ്പിന് സമാനമായി സ്ഥാനാര്‍ഥികളെ നേരത്തേ തീരുമാനിച്ച് പ്രചാരണം തുടങ്ങാനാണ് കോണ്‍ഗ്രസ് നീക്കം. പുതുയുഗ യാത്ര കഴിഞ്ഞ് മാര്‍ച്ച് ആറിനു ശേഷം രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചേക്കും. അതേസമയം എംപിമാരെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. മത്സരിക്കാനുള്ള താല്‍പര്യം കെ. സുധാകരന്‍ രാഹുല്‍ ഗാന്ധിയെയും കെ.സി. വേണുഗോപാലിനെയും അറിയിച്ചിട്ടുണ്ട്. കോന്നി തിരിച്ചു പിടിക്കാന്‍ അടൂര്‍ പ്രകാശിനെ രംഗത്തിറക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

The Congress's candidate list for 30 constituencies in the Assembly elections is ready

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാന്‍ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത്

ജയലക്ഷ്മി സില്‍ക്‌സ് തീപിടിത്തം, കേസെടുത്ത് പൊലീസ്, 50 കോടിയുടെ നഷ്ടമെന്ന് മാനേജ്‌മെന്റ്

പൊലീസ് സ്റ്റേഷനില്‍ ബര്‍മുഡ ധരിച്ചെത്തി എസ്എച്ച്ഒ; വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ്

ബാര്‍ സമയം: 'എല്‍ഡിഎഫ് കണ്‍വീനറും മന്ത്രിസഭയും അറിയാത്തത് പ്രതിപക്ഷം എങ്ങനെ അറിയും'; മറുപടിയുമായി പ്രതിപക്ഷ നേതാവ്

വയനാട്ടില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ജീവനൊടുക്കി

SCROLL FOR NEXT