അബ്ദുല്‍ റഹീം ടിവി ദൃശ്യം
Kerala

അബ്ദുല്‍ റഹീം എത്തുന്നതും കാത്ത് നാട്; എമിഗ്രേഷന്‍ നടപടികള്‍ അവസാന ഘട്ടത്തില്‍

2006 നവംബറിലാണ് സൗദി ബാലന്‍ അനസ് അല്‍ ഫായിസിന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിഞ്ഞ കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീം ഉടന്‍ നാട്ടിലെത്തും. എമിഗ്രേഷന്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. നാളെ വലിയ പെരുന്നാളിന് മുമ്പ് റഹീം നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഇന്നലെയാണ് റഹീമിന്റെ മോചന ഉത്തരവില്‍ അധികൃതര്‍ ഒപ്പുവെച്ചത്. രാജ്യം വിടാനുള്ള എമിഗ്രേഷന്‍ നടപടികളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്.

ജയിലില്‍ നിന്ന് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് ആദ്യത്തെ നടപടി. അവിടെ വെച്ച് തിരികെ വരുന്നതിന് വിലക്കേര്‍പ്പെടുത്തി നാട് കടത്തിക്കഴിഞ്ഞാല്‍ റഹീമിന് നാട്ടിലേയ്ക്ക് തിരികെ പോരാം. അബ്ദുല്‍ റഹീമിന്റെ 20 വര്‍ഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്.

മരിച്ച ബാലന്റെ കുടുംബത്തിന് ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളില്‍ 20 വര്‍ഷം തടവ് ശിക്ഷ ആയിരുന്നു വിധി. അതാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. 2006 നവംബറിലാണ് സൗദി ബാലന്‍ അനസ് അല്‍ ഫായിസിന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് ശിക്ഷ വിധിച്ചത്. 34 കോടി ദിയാധനം നല്‍കിയതിന് ശേഷമാണ് അബ്ദുല്‍ റഹീമിന്റെ മോചനം.

The country is waiting for Abdul Rahim to arrive; Emigration procedures are in the final stages

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോര്‍ഡ്‌സില്‍ വനിതാ ടെസ്റ്റ് ജയിക്കുന്ന ആദ്യ ടീം! ഒരിക്കലും മായാത്ത പുതു ചരിത്രമെഴുതി ഇന്ത്യയുടെ 'പെൺ പുലികൾ'

ഇ20 പെട്രോള്‍ മൈലേജ് കുത്തനെ കുറച്ചു, 17ല്‍ നിന്ന് അഞ്ചായി; വൈറല്‍ പോസ്റ്റില്‍ കമ്പനിയുടെ വിശദീകരണം ഇങ്ങനെ

മദ്യപിച്ച് സ്കൂൾ വാഹനങ്ങൾ ഓടിച്ച മൂന്ന് ഡ്രൈവർമാർ പിടിയിൽ

എംഎല്‍എ ആകാനുള്ള തീരുമാനം തെറ്റായിപ്പോയോ? വൈകാരികാനുഭവം പങ്കിട്ട് രമേഷ് പിഷാരടിയുടെ മറുപടി

14 വര്‍ഷത്തെ പ്രവാസം; സൗദിയില്‍ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു