School Principal Sister Helina 
Kerala

യൂണിഫോം നിശ്ചയിക്കാന്‍ മാനേജ്‌മെന്റിന് അധികാരം, മന്ത്രി നടപടിക്കു നിര്‍ദേശിച്ചത് രമ്യമായി പരിഹരിച്ച വിഷയത്തില്‍: സ്കൂള്‍ അധികൃതര്‍

സ്കൂളിനെ സംബന്ധിച്ചിടത്തോളം എല്ലാ കുട്ടികളും ഒരുപോലെയാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ഹിജാബ്  വിവാദത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്ന് പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന. സ്‌കൂള്‍ മെയില്‍ ഐഡിയിലേക്ക് ഒരു മെയില്‍ അയച്ചിട്ടുണ്ടെന്ന് ഇന്നു രാവിലെ ഡിഡി ഓഫീസില്‍ നിന്നും വാട്‌സ് ആപ്പ് സന്ദേശം ലഭിച്ചു. മെയിലിന് ഉടന്‍ തന്നെ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു. നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് ഡിഡിഇ ഓഫീസിനെ അറിയിച്ചു. രാവിലെ 9 മണിക്ക് ശേഷമാണ് സ്‌കൂളിന്റെ മെയില്‍ ഐഡിയില്‍ കത്ത് ലഭിക്കുന്നത്. തുടര്‍ന്ന് രാവിലെ 11 ന് നോട്ടീസിന് മറുപടി നല്‍കിയതായും സിസ്റ്റര്‍ ഹെലീന പറഞ്ഞു.

ഡിഡിഇ ഓഫീസില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട് സത്യവിരുദ്ധമായ കാര്യമാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എല്ലാ തെളിവുകളും സ്‌കൂളിന്റെ കൈവശമുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ അത് അങ്ങനെ പോകട്ടെ എന്നാണ് മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത്. യൂണിഫോമിനെ സംബന്ധിച്ച് 2018 ലെ ഹൈക്കോടതി വിധി നിലനില്‍ക്കുന്നുണ്ട്. മാനേജ്‌മെന്റ് ലെവലിലാണ് അതു നിശ്ചയിക്കേണ്ടത് എന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ആ വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടി.

എന്തായാലും സ്‌കൂളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ തുടര്‍ന്നും പിന്തുടരാനാണ് മാനേജ്‌മെന്റ് തീരുമാനം. കുട്ടിയെ ഒരിക്കലും പുറത്താക്കിയിട്ടില്ല. കുട്ടി ഇപ്പോഴും സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. സ്‌കൂളില്‍ ഒട്ടേറെ മുസ്ലിം കുട്ടികള്‍ പഠിക്കുന്നുണ്ട്. അവരെല്ലാം സ്‌കൂളിലെ യൂണിഫോം നിബന്ധനകള്‍ പാലിക്കുന്നുണ്ട്. സ്‌കൂളിന്റെ നിയമത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളെ ഉടന്‍ തന്നെ കാണുമെന്ന് സിസ്റ്റര്‍ ഹെലീന വ്യക്തമാക്കി.

മതേതരത്വ രാജ്യമാണ് നമ്മുടേത്. സ്‌കൂളില്‍ എല്ലാ കുട്ടികളും തുല്യരാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇന്നലെ സ്‌കൂള്‍ മാനേജ്‌മെന്റും മാതാപിതാക്കളും തമ്മില്‍ വിഷയം രമ്യമായി പരിഹരിച്ച വിഷയത്തിലാണ് മന്ത്രി നടപടിക്ക് നിര്‍ദേശം നല്‍കിയതെന്ന് സ്‌കൂളിന്റെ ലീഗല്‍ അഡ്വൈസര്‍ അഡ്വ. വിമല കുറ്റപ്പെടുത്തി. അമ്മയും കുഞ്ഞും തമ്മിലുള്ള പ്രശ്‌നം എങ്ങനെ മനോഹരമായി പരിഹരിക്കാമോ, ആ രീതിയില്‍ പരിഹരിക്കുന്ന, ഒത്തുതീര്‍പ്പാകുന്ന സമയത്താണ് സര്‍ക്കാരില്‍ നിന്നും മാനേജ്‌മെന്റിന് കത്തു ലഭിക്കുന്നത്. സ്‌കൂളിന്റെ നിയമം പാലിക്കുമെന്നും വര്‍ഗീയത ആളിക്കത്തിക്കുന്ന ഒരു നടപടിക്കും ഇല്ലെന്ന് കുട്ടിയുടെ പിതാവ് ഇന്നലെ വ്യക്തമാക്കിയതുമാണ്.

ഈ കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രി പറഞ്ഞത് പൂര്‍ണമായും തെറ്റാണെന്ന കാര്യമാണെന്ന് കേരള, കര്‍ണാടക ഹൈക്കോടതി വിധികള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. മന്ത്രി കാര്യങ്ങള്‍ വ്യക്തമായി പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന നോട്ടീസാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. കുട്ടിയെ സ്‌കൂളില്‍ നിന്നും പറഞ്ഞു വിട്ടെന്നാണ് മന്ത്രി നോട്ടീസില്‍ പറഞ്ഞിട്ടുള്ളത്. കുട്ടി ക്ലാസില്‍ ഹാജരായതിന്റെയും ആര്‍ട്‌സ് ഡേയില്‍ പങ്കെടുത്തതിന്റെയും ദൃശ്യങ്ങള്‍ സ്‌കൂളിന്റെ കൈവശമുണ്ട്. മറ്റു ചില മുസ്ലിം കുട്ടികളോട് ഹിജാബ് ധരിക്കണമെന്ന് പറഞ്ഞ് സമ്മര്‍ദ്ദപ്പെടുത്തിയെന്ന് ചില രക്ഷിതാക്കള്‍ പറയുന്ന ദൃശ്യങ്ങളും സ്‌കൂളിന്റെ കൈവശമുണ്ട്. വിഷയത്തില്‍ മന്ത്രി തെറ്റായ ധാരണ മാറ്റണം. കോടതിയെ സമീപിക്കുമെന്നും ലീഗല്‍ അഡ്വൈസര്‍ സൂചിപ്പിച്ചു.

School principal said that the report received from the DDE office on the hijab issue is untrue.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT