കനോലി കനാല്‍ 
Kerala

കോഴിക്കോട് കനോലി കനാലില്‍ കണ്ട സ്ത്രീയുടെ  മൃതദേഹം തിരിച്ചറിഞ്ഞു 

ഇന്ന് ഉച്ചയ്ക്കാണ് കമിഴ്ന്ന് കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സരോവരം പാര്‍ക്കിന് സമീപം കനോലി കനാലില്‍ കാണപ്പെട്ട
സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കുതിരവട്ടം പറയഞ്ചേരി സ്വദേശി രജിതയുടെ മൃതദേഹം ആണ് കനാലില്‍ കണ്ടെത്തിയത്. 

ഇന്ന് ഉച്ചയ്ക്കാണ് കമിഴ്ന്ന് കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടെത്തിയത്. കനാലിന് നടുവിലൂടെ ഒഴുകിപ്പോകുന്ന നിലയില്‍ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നടക്കാവ് പൊലീസും ബീച്ച് ഫയര്‍ സ്റ്റേഷന്‍ യൂണിറ്റും എത്തി മൃതദേഹം പുറത്തെടുത്തു.

 മൃതദേഹം ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നാളെ നടത്തും.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യയും പാകിസ്ഥാനും ഓസ്‌ട്രേലിയയും ഒരേ ഗ്രൂപ്പില്‍, ജീവന്മരണ പോരാട്ടം; 2027 ലോകകപ്പ് ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു

പത്താം ക്ലാസ് മതി; ഡൽഹി ജില്ലാ കോടതികളിൽ 641 ഒഴിവുകൾ, അപേക്ഷ സമർപ്പിക്കാം

അവധി ബെത്‌ലഹേം കുടുംബ യൂണിറ്റിനൊപ്പം ആഘോഷമാക്കാം; നാളെ മുതല്‍ ഹോട്‌സ്റ്റാറില്‍

കരിമ്പത്ത് മന്ത്രി ഒ ജെ ജനീഷിൻ്റെ വാഹനം തടഞ്ഞ് അക്രമം : ആറ് പേർ റിമാൻഡിൽ

ഫ്‌ലൈദുബായ് പൈലറ്റ് സ്മിത്ത് മച്ചാറിന്റെ ആരോഗ്യത്തിനായി കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥന