Babu Kudukkil  Facebook
Kerala

സ്ഥാനാര്‍ഥി ഒളിവിലാണ്! എന്നിട്ടും ജനം കൈവിട്ടില്ല; ഫ്രഷ് കട്ട് കേസ് പ്രതി ജയിച്ചു

താമരശ്ശേരി പഞ്ചായത്തിലെ 11-ാം വാര്‍ഡായ കരിങ്ങമണ്ണയിലായിരുന്നു ബാബു ഐയുഎംഎല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കട്ടിപ്പാറയില്‍ വിവാദമായ ഫ്രഷ്‌കട്ട് കോഴിയറവു മാലിന്യ സംസ്‌കരണ പ്ലാന്റ് സമരത്തില്‍ പ്രതിയായി ഒളിവില്‍ പോവുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്ത സൈനുല്‍ അബിദീന് വിജയം. നേരിട്ട് ഒരു ദിവസം പോലും പ്രചാരണത്തിനിറങ്ങാതെ ആബിദ് 225 വോട്ടുകള്‍ക്കാണ് സൈനുല്‍ അബിദീന്‍ എന്ന ബാബു കുടുക്കില്‍ ജയിച്ചത്.

താമരശ്ശേരി പഞ്ചായത്തിലെ 11-ാം വാര്‍ഡായ കരിങ്ങമണ്ണയിലായിരുന്നു ബാബു ഐയുഎംഎല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ഇവിടെ താമരശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍ പുല്ലങ്ങോട് വാര്‍ഡില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്.

ഫ്രഷ്‌കട്ട് പ്ലാന്റിലേക്ക് അതിക്രമിച്ചുകയറി അക്രമം നടത്തിയെന്നാരോപിച്ച് സെപ്റ്റംബര്‍ 21-ന് താമരശ്ശേരി പൊലീസ് രജിസ്റ്റര്‍ചെയ്ത കേസിലും, ഒക്ടോബര്‍ 21-ലെ ഫ്രഷ്‌കട്ട് സംഘര്‍ഷത്തിനിടെ പ്ലാന്റില്‍ അതിക്രമിച്ചുകയറി തൊഴിലാളികളെ ആക്രമിക്കാന്‍ ഗൂഢാലോചനനടത്തിയെന്നതിന് രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതിയാണ് ബാബു കുടുക്കില്‍. പൊലീസ് ലുക്ക് ഔട്ട് നോട്ടീസും സര്‍ക്കുലറും പുറപ്പെടുവിച്ചിരുന്നു. ജാമ്യമില്ലാവകുപ്പുപ്രകാരം രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിനെത്തുടര്‍ന്ന് നാട്ടില്‍നിന്ന് മാറിനില്‍ക്കുന്നതിനിടെയാണ് ഫ്രഷ്‌കട്ട് സംഘര്‍ഷമുണ്ടായതും സമരസമിതി ചെയര്‍മാനായ ബാബു അതിലും പ്രതിചേര്‍ക്കപ്പെട്ടതും.

നാട്ടിലിറങ്ങിയാല്‍ സ്ഥാനാര്‍ഥിയെ പിടികൂടി കോടതിയില്‍ ഹാജരാക്കാനായിരുന്നു പൊലീസിന്റെ നീക്കം. ഇതിനിടെയാണ് ഒളിവില്‍ പോയത്. ബാബു വോട്ട് ചെയ്യാന്‍ എത്തുമെന്ന് കരുതി പോളിങ് ബൂത്തിലും പൊലീസ് എത്തിയിരുന്നു.

An absconding accused in the controversial Fresh Cut plant case wins an election in Karingaman a without campaigning or voting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി ഒറ്റയാള്‍ പട്ടാളം; സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം'; രൂക്ഷവിമര്‍ശനവുമായി സിപിഐ

നട്ടുച്ചയ്ക്ക് കൂരിരുട്ട്, താപനില കുറയും, നക്ഷത്രങ്ങളും ഗ്രഹങ്ങളും കാണാം; വരുന്നു സമ്പൂര്‍ണ സൂര്യഗ്രഹണം

കബഡി കളിക്കുന്നതിനിടെ സെല്‍ഫിയെടുക്കാനെത്തി; താരത്തെ അക്രമികള്‍ വെടിവച്ചുകൊന്നു; അന്വേഷണം

പാലക്കാട് തിരുമിറ്റിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

ജനവാസ മേഖലയില്‍ കടുവ; രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ അവധി പ്രഖ്യാപിച്ച് കലക്ടര്‍

SCROLL FOR NEXT