വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ 
Kerala

പെരിയ ഇരട്ടക്കൊലക്കേസ്; പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചെടുത്തു

അച്ചടക്ക നടപടിയുടെ ഭാഗമായി ഇവരുടെ പാര്‍ട്ടി അംഗത്വം എടുത്തുകളഞ്ഞിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കെപിസിസി സ്വീകരിച്ച അച്ചടക്ക നടപടി പിന്‍വലിച്ചു. കെപിസിസി അംഗം ബാലകൃഷ്ണന്‍ പെരിയ, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് സി രാജന്‍ പെരിയ, പുല്ലൂര്‍ പെരിയ മണ്ഡലം മുന്‍ പ്രസിഡന്റുമാരായ ടി രാമകൃഷ്ണന്‍, പ്രമോദ് പെരിയ എന്നിവരുടെ നടപടിയാണ് പിന്‍വലിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായി ഇവരുടെ പാര്‍ട്ടി അംഗത്വം എടുത്തുകളഞ്ഞിരുന്നു.

കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസിലെ 13ാം പ്രതിയായ സിപിഎം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്റെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കുകയും പ്രതിയായ സിപിഎം നേതാവിനൊപ്പം നിന്ന് നേതാക്കളില്‍ ചിലര്‍ ഫോട്ടോയെടുക്കുകയും ചെയ്തതാണ് വിവാദമായത്.മേയ് 7നായിരുന്നു സംഭവം. സല്‍ക്കാരം നടന്ന പെരിയ മൊയോലത്തെ ഓഡിറ്റോറിയം രാജന്‍ പെരിയയുടെ ഉടമസ്ഥതയിലുള്ളതാണ്.

വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത നേതാക്കളുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. സല്‍ക്കാരത്തില്‍ പങ്കെടുത്തത് എത്ര ഉന്നതനാണെങ്കിലും അവര്‍ കോണ്‍ഗ്രസില്‍ ഉണ്ടാകില്ലെന്ന് ഉണ്ണിത്താന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനെതിരേ ബാലകൃഷ്ണന്‍ പെരിയയിട്ട കുറിപ്പ് മണിക്കൂറുകള്‍ക്കകം പിന്‍വലിക്കുകയും ചെയ്തു. 2019 ലോക്‌സഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ വിഷയമായിരുന്നു പെരിയ ഇരട്ടക്കൊലക്കേസ്.

Periya twin murder case; Congress leaders who attended the wedding of the accused's son were reinstated.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT