കൊച്ചി: നിര്‍ത്തിയിട്ട ശേഷം മുന്നോട്ടുനീങ്ങിയ ട്രാവലര്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. വാഹനത്തിനടിയില്‍ പെട്ട് മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ തേവര്‍മഠത്തില്‍ നന്ദുവാണ് മരണമടഞ്ഞത്. 21 വയസ്സായിരുന്നു. വാഹനത്തിന്റെ ഡ്രൈവര്‍ ആയിരുന്നു നന്ദു.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഓട്ടം കഴിഞ്ഞ് മടങ്ങിയെത്തിയ നന്ദു വീടിനു സമീപം ട്രാവലര്‍ പാര്‍ക്ക് ചെയ്ത ശേഷം മടങ്ങവേയാണ് വാഹനം മുന്നോട്ടുനീങ്ങിയത്. റോഡിലേക്ക് പോകുന്നത് തടയാന്‍ വാഹനത്തില്‍ കയറാന്‍ ശ്രമിച്ച നന്ദു പിടിവിട്ട് വാഹനത്തിനടിയിലേക്ക് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കിടങ്ങിലെ കെട്ടില്‍ ഇടിച്ച് ട്രാവലര്‍ നിന്നതോടെ യുവാവ് വാഹനത്തിനടിയില്‍ കുടുങ്ങി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സമീപവാസികള്‍ വാഹനമുയര്‍ത്തി നന്ദുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പ്രദേശവാസികള്‍ വാഹനമുയര്‍ത്തി നന്ദുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ജെസിബി എത്തിയാണ് വാഹനം നീക്കിയത്. ഉടന്‍തന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates