സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം 
Kerala

ഡ്രൈവര്‍ ധരിച്ചിരുന്നത് യൂണിഫോം; മതവേഷം എന്നത് വ്യാജ പ്രചാരണം: വിശദീകരണവുമായി കെഎസ്ആര്‍സി

യൂണിഫോം ധരിക്കാതെ ഡ്രൈവര്‍ മതവേഷം ധരിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിച്ചെന്നത് വ്യാജ പ്രചാരണം ആണെന്ന് കെഎസ്ആര്‍ടിസി എംഡി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യൂണിഫോം ധരിക്കാതെ ഡ്രൈവര്‍ മതവേഷം ധരിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിച്ചെന്നത് വ്യാജ പ്രചാരണം ആണെന്ന് കെഎസ്ആര്‍ടിസി എംഡി. ചിത്രം തെറ്റിദ്ധാരണ പരത്തുന്നതെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരം ഒരു ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ കെഎസ്ആര്‍ടിസി  വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ കെഎസ്ആര്‍ടിസി മാവേലിക്കര യൂണിറ്റിലെ ഡ്രൈവര്‍  പിഎച്ച് അഷറഫ്, എറ്റികെ 181 ആം നമ്പര്‍ ബസ്സില്‍ മേയ് 25 ന് തിരുവനന്തപുരം - മാവേലിക്കര സര്‍വ്വീസില്‍ ഡ്യൂട്ടി നിര്‍വ്വഹിക്കുന്നതിനിടെയാണ് തെറ്റിധാരണ പരത്തുന്ന രീതിയില്‍ ചിലര്‍ ചിത്രമെടുത്ത്  പ്രചരിപ്പിച്ചതായി കണ്ടെത്തിയത്.- ംംഡി ബിജു പ്രഭാകര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. 

കെഎസ്ആര്‍ടിസി വിജിലന്‍സിന്റെ അന്വേഷണത്തില്‍  ഡ്രൈവര്‍ പി എച്ച് അഷറഫ് കൃത്യമായി യൂണിഫോം തന്നെ ധരിച്ച് ജോലി ചെയ്തതായി കണ്ടെത്തി. ജോലി ചെയ്യവെ യൂണിഫോം പാന്റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കുവാന്‍ മടിയില്‍ വലിയ ഒരു തോര്‍ത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളില്‍ ഫോട്ടോ എടുത്ത് തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ് ചെയ്തത് എന്നും വ്യക്തമായിട്ടുണ്ട്. 

അനുവദനീയമായ രീതിയില്‍ യൂണിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയില്‍ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയാണ് ഉണ്ടായത് എന്നും അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്.

പ്രചരിപ്പിച്ചിരിക്കുന്ന ചിത്രം സൂം ചെയ്ത് നോക്കിയാല്‍ അഷറഫ് നിഷ്‌കര്‍ഷിച്ചിരിക്കുന്ന സ്‌കൈ ബ്ലു ഷര്‍ട്ടും, നേവി ബ്ലു പാന്റും തന്നെയാണ്  ധരിച്ചിരിക്കുന്നത് എന്നും  വ്യക്തമാകുന്നതാണ്.- പത്രക്കുറിപ്പില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം പിസി ജോര്‍ജ് അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT