വൃദ്ധ ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ ടി വി ദൃശ്യങ്ങള്‍ 
Kerala

വൃദ്ധ മാതാപിതാക്കളെ മുറിയില്‍ പൂട്ടിയിട്ടു; മരുന്നും ഭക്ഷണവും നല്‍കിയില്ല, കട്ടിലില്‍ പട്ടിയെ കെട്ടിയിട്ടു,അച്ഛന്‍ മരിച്ചു; മകന്റെ കണ്ണില്ലാത്ത ക്രൂരത

മുണ്ടക്കയത്ത് വൃദ്ധ ദമ്പതികളോട് മകന്റെ കണ്ണില്ലാത്ത ക്രൂരത. ഭക്ഷണവും മരുന്നും നല്‍കാതെ ദിവസങ്ങളോളം വീട്ടിലെ മുറിയില്‍ കെട്ടിയിട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മുണ്ടക്കയത്ത് വൃദ്ധ ദമ്പതികളോട് മകന്റെ കണ്ണില്ലാത്ത ക്രൂരത. ഭക്ഷണവും മരുന്നും നല്‍കാതെ ദിവസങ്ങളോളം വീട്ടിലെ മുറിയില്‍ കെട്ടിയിട്ടു. അവശനിലയിലായ അച്ഛന്‍ മരിച്ചു.  എണ്‍പതുകാരനായ പൊടിയന്‍ ആണ് മരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇളയ മകന്‍ റെജിയെ പൊലീസ് തിരയുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. 

ദമ്പതികള്‍ കിടക്കുന്ന കട്ടിലില്‍ മകന്‍ പട്ടിയെ കെട്ടിയിട്ടതായും വീട്ടിലെത്തിയ പഞ്ചായത്ത് അംഗം പറഞ്ഞു. കഴിഞ്ഞ ദിവസം നാലുമണിയോടെയാണ് തങ്ങള്‍ സംഭവം അറിഞ്ഞതെന്നും ഇതേത്തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ കണ്ടത് ദയനീയമായ കാഴ്ചയാണെന്നും പഞ്ചായത്ത് അംഗം പറഞ്ഞു. 

ഇവരെ ആശുപത്രിയില്‍ എത്തിക്കാന്‍ മകന്‍ തയ്യാറായില്ലെന്നും തുടര്‍ന്ന് ബലം പ്രയോഗിച്ചാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും പഞ്ചായത്ത് അംഗം കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

'അയാൾ എന്റെ ശരീരത്തിൽ സ്പർശിക്കാൻ തുടങ്ങി, എന്താണ് ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചു'; കാസ്റ്റിങ് കൗച്ച് അനുഭവം പറഞ്ഞ് വിജയ് വർമ

കനത്ത മഴ, വെള്ളപ്പൊക്കം; ആറന്മുള വള്ളസദ്യ മാറ്റിവച്ചു

കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യൻ കുതിപ്പ്, നീറ്റിൽ പഴുതടച്ച് കേന്ദ്രം, തീവ്രമഴ തുടരും... ഇന്നത്തെ 5 പ്ര​ധാന വാർത്തകൾ

RCF Recruitment: പ്രതിമാസം ₹60,000 സ്റ്റൈപ്പൻഡോടെ ജോലി; ആർ.സി.എഫിൽ 94 ട്രെയിനി ഒഴിവുകൾ