ഇറ്റലിയിലെ ചരിത്ര നഗരമായ ലൂക്ക സ്വദേശികളായ യാക്കോപ്പോ റുസോയും സാറാ ജോര്‍ജിയും ആണ് കുട്ടിയെ ദത്തെടുത്തത് Ai Genarated image
Kerala

'എവിടെയായാലും നന്നായി പഠിക്കണം....'; ശിശുക്ഷേമ സമിതിയിലെ 7 വയസുകാരി ഇറ്റലിയിലേയ്ക്ക്

ചേര്‍ത്ത് നിര്‍ത്തി അവര്‍ പറഞ്ഞ വാക്കുകള്‍ കണ്ടു നില്‍ക്കുന്നവരുടെ കൂടെ കണ്ണു നിറയ്ക്കുന്നതായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

തിരുവനന്തപുരം: തൈക്കാട് ശിശുക്ഷേമ സമിതിയില്‍ നിന്ന് ഇറ്റലിയിലേയ്ക്ക് 7 വയസുകാരിയെ യാത്രക്കുമ്പോള്‍ അവിടുത്തെ ആയമാരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ചേര്‍ത്ത് നിര്‍ത്തി അവര്‍ പറഞ്ഞ വാക്കുകള്‍ കേട്ടു നില്‍ക്കുന്നവരുടെ കൂടെ കണ്ണു നിറയ്ക്കുന്നതായിരുന്നു. മോളേ എവിടെ ആയാലും ഞങ്ങളെ മറക്കരുത്, നന്നായി പഠിക്കണം...എന്ന് പറഞ്ഞപ്പോള്‍ കുട്ടിക്കാലം മുതലുള്ള ഓര്‍മകള്‍ ഫ്‌ളാഷ് ബാക്കായി ആ കുഞ്ഞിന്റെ മനസിലും ഓടിയെത്തിയിട്ടുണ്ടാകണം.

മാതാപിതാക്കളെ നഷ്ടപ്പെട്ട്, ബന്ധുക്കള്‍ കൈവിട്ട് തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലെത്തിയതാണ് 7 വയസുകാരി. കുട്ടിയുടെ സംരക്ഷണം സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു. ദത്ത് നല്‍കാന്‍ ബന്ധുക്കള്‍ ഉണ്ടായിരുന്നതിനാല്‍ നിയമ തടസമുണ്ടായിരുന്നു. സമിതി ഇടപെട്ട് നിയമപരമായ പോരാട്ടത്തിന് മുന്‍കൈ എടുത്തു.

തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ കുട്ടിയെ ദത്ത് നല്‍കാന്‍ തീരുമാനമായത്. ഇറ്റലിയിലെ ചരിത്ര നഗരമായ ലൂക്ക സ്വദേശികളായ യാക്കോപ്പോ റുസോയും സാറാ ജോര്‍ജിയും ആണ് കുട്ടിയെ ദത്തെടുത്തത്. ഇന്നലെ ബെംഗളൂരുവിലേക്ക് തിരിച്ച മൂവരും അവിടെനിന്ന് ഇറ്റലിയിലേക്ക് പോകും.

കലക്ടര്‍ അനു കുമാരിയുടെ സാന്നിധ്യത്തിലാണ് കുട്ടിയെ ഇറ്റാലിയന്‍ ദമ്പതികള്‍ ഏറ്റുവാങ്ങിയത്. കുട്ടിക്കാലം മുതലുള്ള ഫോട്ടോകളുടെ ആല്‍ബവും ഇവര്‍ക്ക് കൈമാറി.

The emotional farewell of a 7-year-old girl adopted by an Italian couple from the Thaikkad Child Welfare Committee in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘എന്തോ ​ദുരുദ്ദേശമുണ്ട്‘; വഖഫ് ബോർഡിൽ യുഡിഎഫിനെതിരെ പിണറായി വിജയൻ

100 മീറ്റർ വെറും '9.39' സെക്കൻഡിൽ! ഉസൈൻ ബോൾട്ടിനെ വെല്ലും 'ടിയാൻ​ഗോങ് റോബോട്ട്'! (വിഡിയോ)

തുടിയുടെ താളത്തിനപ്പുറം: കമ്പളനാട്ടിയുടെ മറഞ്ഞ ചരിത്രം

''മനസ്സിനക്കരെ' സെറ്റിലേക്ക് തിരികെ പോകാന്‍ തോന്നുന്നു'; ചിരിച്ച് തമാശകള്‍ പറഞ്ഞ് നയന്‍താര

'മാസപ്പടി കേസില്‍ ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങള്‍, സിപിഎം നേതാക്കളെ ഭയപ്പെടുത്താമെന്ന ധാരണ വേണ്ട'