റമീസ്  
Kerala

'മകളുടെ മരണത്തിന് കാരണം ലൗ ജിഹാദ്, എന്‍ഐഎ അന്വേഷണം വേണം'; മുഖ്യമന്ത്രിക്ക് മാതാവിന്റെ നിവേദനം

പൊലീസ് കേസെടുത്തിരിക്കുന്നത് ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തിയാണെന്നും കുടുംബം ആരോപിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോതമംഗലത്തെ യുവതിയുടെ ആത്മഹത്യയില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് യുവതി അമ്മ ബിന്ദു മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തയച്ചു. മകള്‍ ആത്മഹത്യ ചെയ്തത് മതപരിവര്‍ത്തനത്ത ശ്രമം മൂലമാണെന്നാണ് മാതാവ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. പൊലീസ് കേസെടുത്തിരിക്കുന്നത് ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തിയാണെന്നും കുടുംബം ആരോപിക്കുന്നു.

മകള്‍ ആലുവ യുസി കോളജില്‍ പഠിക്കുന്ന സമയത്ത് 24കാരനായ റമീസുമായി പരിചയത്തിലായതായും വിവാഹ വാഗ്ദാനം നല്‍കി ശാരീരിക പീഡനം, തടങ്കല്‍, മാനസിക സമ്മര്‍ദം എന്നിവയ്ക്ക് വിധേയമാക്കിയതായും അമ്മ പരാതിയില്‍ പറയുന്നു. വിവാഹം കഴിക്കണമെങ്കില്‍ മതം മാറണം, മതം മാറിയ ശേഷം പ്രതിയുടെ കുടുംബവീട്ടില്‍ താമസിക്കണമെന്ന് നിര്‍ബന്ധിച്ചതിനെ തുര്‍ന്ന് മകള്‍ ആത്മഹത്യ ചെയ്തു. മതം മാറാന്‍ അവളെ റമീസിന്റെ മുറിയില്‍ പൂട്ടിയിടുകയും അയാളും കുടുംബക്കാരും ചേര്‍ന്ന് നിര്‍ബന്ധിപ്പിക്കുകയും മാനസികവും ശാരീകവുമായി പീഡിപ്പിക്കയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.

കേരള പൊലീസ് ദുര്‍ബലമായ വകുപ്പുകള്‍ മാത്രമാണ് ചുമത്തിയത്. പാനായിക്കുളം എസ്ഡിപിഐയുടെ മറ്റ് രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യമേറെയുള്ള സ്ഥലമാണ്. മകളുടെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളുടെ ശ്രമഫലമായ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് പ്രവര്‍ത്തിക്കുന്ന മത തീവ്രവാദ സംഘടകളുടെ പങ്കാളിത്തം സംശയിക്കപ്പെടുന്നതിനാലും സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലൗ ജിഹാദ് പ്രവര്‍ത്തങ്ങളുടെ പരിണിത ഫലവും ആയതിനാല്‍ ദേശീയ സുരക്ഷാ പ്രാധാന്യമുണ്ട്. അതിനാല്‍ കേസ് എന്‍ഐഎക്ക് കൈമാറണമെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിദേശ ഭീകരസംഘടനകളുമായുള്ള ബന്ധങ്ങളും വെളിവാക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തില്‍ പറയുന്നു.

അതേസമയം, കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാന്‍ 10 അംഗ സംഘത്തെ നിയോഗിച്ചു.മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ബിനാനിപുരം, കുട്ടമ്പുഴ എസ്എച്ച്ഒമാര്‍ അന്വേഷണ സംഘത്തിലുണ്ട്.

The family of the young woman who died by suicide in Kothamangalam is demanding an NIA investigation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT