മാത്യു വര്‍ഗീസ് 
Kerala

പാടത്തിന് തീപിടിച്ചു; ആളിപ്പടരുന്നത് കണ്ടതോടെ ഹൃദയാഘാതം, വയോധികന്‍ മരിച്ചു

പാടത്തില്‍ നിന്ന് തീ ഉയരുന്നത് മാത്യുവാണ് ആദ്യം കണ്ടതും ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചതും

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാടത്തിന് തീപിടിച്ചത് ആളിപ്പടരുന്നത് കണ്ട് ഹൃദയാഘാതം മൂലം കോട്ടയത്ത് വയോധികന്‍ മരിച്ചു. കളക്ടറേറ്റ് റിട്ട. ജൂനിയര്‍ സൂപ്രണ്ട് പള്ളം എസ്എന്‍ഡിപിയ്ക്ക് സമീപം കല്ലക്കടമ്പില്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ മാത്യു വര്‍ഗീസ് (63) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് പള്ളം പുലികുടി പാടശേഖരത്തിനാണ് തീപിടിച്ചത്. പാടത്തില്‍ നിന്ന് തീ ഉയരുന്നത് മാത്യുവാണ് ആദ്യം കണ്ടതും ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചതും. മാത്യുവും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കുകയും ചെയ്തു. എങ്കിലും വീടിനടുത്തേക്ക് തീ പടരുമോ എന്ന ആശങ്ക മാത്യുവിനുണ്ടായിരുന്നു. തീ അണയ്ക്കുന്ന ശ്രമത്തിനിടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് മാത്യു കുഴഞ്ഞു വീഴുകയായിരുന്നു.

തീയണക്കാന്‍ അഗ്‌നിരക്ഷാസേനാംഗങ്ങളും ചിങ്ങവനം പൊലീസും സ്ഥലത്തെത്തിയെങ്കിലും അ?ഗ്‌നിരക്ഷാസേ?ന?യു?ടെ വാഹനങ്ങള്‍ക്ക് പ്രദേശത്തേയ്ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. അതിനാല്‍ തീയണയ്ക്കുവാന്‍ വൈകി. തുടര്‍ന്ന് സമീപത്തെ കിണറുകളില്‍നിന്നും വെള്ളം കോരിയാണ് തീ അണച്ചത്. മുക്കാല്‍ മണിക്കൂറിന് ശേഷം തീ നിയന്ത്രണവിധേയമായി. മാത്യുവിന്റെ മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

ബന്ധങ്ങള്‍ അധിക വരുമാനം നേടാനുള്ള അവസരം നല്‍കിയേക്കാം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

SCROLL FOR NEXT