The fifth edition of the loka Kerala Sabha  
Kerala

ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് ജനുവരിയില്‍, തീയതികള്‍ നിശ്ചയിച്ചു

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണകാലത്തെ അവസാനത്തെ ലോക കേരളസഭയാണ് ഇത്തവണത്തേത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് 2026 ജനുവരിയില്‍. ജനുവരി 29, 30,31 എന്നീ തീയതികളിലായാണ് ഇത്തവണ ലോക കേരളസഭ നടക്കുക. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 29 നാണ് ലോക കേരള സഭ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം 30, 31 തീയതികളില്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് സമ്മേളന പരിപാടികള്‍ നടക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണകാലത്തെ അവസാനത്തെ ലോക കേരളസഭയാണ് ഇത്തവണത്തേത്.

നിയമ സഭയുടെ ബജറ്റ് സമ്മേളന കാലയളവിലാണ് മൂന്ന് ദിവസത്തെ ലോക കേരള സഭ തിയതികള്‍ നിശ്ചയിച്ചിരിക്കുന്നത്. നിയമസഭയ്ക്ക് അവധി നല്‍കി ലോക കേരള സഭയ്ക്കായി നിയമസഭ വേദിയാകും. പത്ത് കോടിയോളം രൂപയാണ് സമ്മേളനത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നതെന്നാണ് കണക്കുകള്‍.

ലോക കേരളസഭയ്ക്ക് എതിരെ പ്രതിപക്ഷം നിരന്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് അഞ്ചാം പതിപ്പിന്റെ ഷെഡ്യൂള്‍ നിശ്ചയിച്ചിരിക്കുന്നത്. ലോക കേരള സഭ ചേരുന്നതിലൂടെ പ്രവാസികള്‍ക്ക് എന്ത് ഗുണമാണുള്ളത് എന്ന ചോദ്യമാണ് പ്രതിപക്ഷം നിരന്തരം ഉയര്‍ത്തുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ ഇത്തവണയും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയേക്കും.

The fifth edition of the loka Kerala Sabha will be held in January Thiruvananthapuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല, വി ബി ജി റാം ജി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു

വിബി ജി റാംജി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം, പേനയും പേപ്പറും നെഞ്ചോട് ചേർന്നു; ശ്രീനി മടങ്ങി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'അന്ത്യകര്‍മങ്ങള്‍ നടക്കുന്നിടത്ത് ഇങ്ങനെ തടിച്ചുകൂടേണ്ടതുണ്ടോ? എവിടെ നോക്കിയാലും മൊബൈല്‍ ഫോണും ക്യാമറയും'; രൂക്ഷ വിമര്‍ശനവുമായി സുപ്രിയ മേനോന്‍

പ്രതിമാസം 1000 രൂപ ധനസഹായം, സ്ത്രീ സുരക്ഷാ പദ്ധതിക്ക് നാളെ മുതൽ അപേക്ഷിക്കാം

കരിക്കിനെ പേടിക്കേണ്ടതില്ല, പ്രമേ​ഹ രോ​ഗികൾക്ക് ധൈര്യമായി കുടിക്കാം

SCROLL FOR NEXT