തുഷാര്‍ വെള്ളാപ്പള്ളി_സാബു എം ജേക്കബ് 
Kerala

തൃപ്പൂണിത്തുറയില്‍ സാബു എം ജേക്കബ്?, കായംകുളത്ത് തുഷാര്‍?; എന്‍ഡിഎ സീറ്റ് വിഭജനം നാളെ

എന്‍ഡിഎയിലെ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിച്ചേ തീരൂ എന്ന് ബിജെപി ദേശീയ നേതൃത്വം നിര്‍ദേശിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എന്‍ഡിഎയില്‍ അന്തിമ സീറ്റ് വിഭജനചര്‍ച്ച നാളെ നടക്കും. കൊച്ചിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച.

എന്‍ഡിഎയിലെ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിച്ചേ തീരൂ എന്ന് ബിജെപി ദേശീയ നേതൃത്വം നിര്‍ദേശിച്ചിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കുന്നുണ്ട്. പക്ഷെ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും ട്വന്റി 20 ചെയര്‍മാന്‍ സാബു ജേക്കബും മത്സരിക്കാനില്ലെന്നാണ് ബിജെപി നേതൃത്വത്തെ നേരത്തെ അറിയിച്ചത്. എന്നാല്‍ ഇരുവരും മത്സരിക്കണമെന്നതാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ യോഗത്തില്‍ തീരുമാനമുണ്ടാകും.

സാബു ജേക്കബ് തൃപ്പൂണിത്തുറയില്‍ മത്സരിച്ചാല്‍ സാധ്യതയുണ്ടെന്നാണ് ബിജെപിയുടെ സര്‍വേ റിപ്പോര്‍ട്ട്. കായംകുളത്ത് അരൂരുമാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് സാധ്യതയുള്ളത്. 30 സീറ്റുകളിലാണ് കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ചത്. ഇത്തവണ ഇതില്‍ കുറവ് വരും.

എറണാകുളം ജില്ലയില്‍ ഒരു സീറ്റൊഴിച്ച് ബാക്കി സീറ്റുകള്‍ ട്വന്റി20 എന്നാണ് ബിജെപിയില്‍ ചര്‍ച്ച. ചങ്ങനാശേരിയില്‍ ബി രാധാകൃഷ്ണ മേനോന്‍, കോട്ടയത്ത് എന്‍ ഹരി, ലിജിന്‍ലാല്‍ എന്നിവരുടെ പേരുകളാണ് ഉള്ളത്. കടുത്തുരുത്തിയില്‍ റെജി ലൂക്കോസിന്റെ പേരും പരിഗണിക്കുന്നു. ബിഡിജെഎസിന് ഏറ്റുമാനൂര്‍ സീറ്റ് നല്‍കിയേക്കും. ബിഡിജെഎസ് നേരത്തെ മത്സരിച്ച പൂഞ്ഞാറില്‍ പിസി ജോര്‍ജ് മത്സരിക്കുന്നതിനാലാണ് ഈ മാറ്റം.

The final seat-sharing talks of the NDA will take place tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൗത്ത് ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നു വീണു; നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം

വയറുവീ‍ക്കലിന് പിന്നിൽ ​'ഗ്യാസ്' മാത്രമല്ല, ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം

CET Spot Allotment: എംടെക് സ്പോട്ട് അലോട്ട്മെന്റ് സെപ്റ്റംബർ 9ന്

സ്ത്രീ ശാക്തീകരണ നിലപാടിൽ മാറ്റമില്ല; എന്നാൽ കാന്തപുരത്തെ വേട്ടയാടുന്നതിനോട് യോജിപ്പില്ല: ഫാത്തിമ തഹ്‌ലിയ

ഇതാണ് വിക്കി; 'ഐ ആം ഗെയി'മിലെ ആൻ്റണി വർഗീസ് പെപ്പെയുടെ കാരക്ടർ പോസ്റ്റർ