കോഴിക്കോട്: ദക്ഷിണ റെയില്‍വേയുടെ ആദ്യ ക്ലോണ്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നു. എറണാകുളം-ഓഖ റൂട്ടില്‍ ഫെബ്രുവരി 14 മുതല്‍ സര്‍വീസ് ആരംഭിക്കും.
മറ്റ് സര്‍വീസുകളേക്കാള്‍ ക്ലോണ്‍ ട്രെയിനില്‍ ടിക്കറ്റിന് നിരക്ക് കൂടും. ട്രെയിനിന്റെ വേഗതയും മറ്റ് സര്‍വീസുകളെ അപേക്ഷിച്ച് കൂടുതലായിരിക്കും. സ്റ്റോപ്പുകള്‍ കുറവായിരിക്കും. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 21നാണ് രാജ്യത്ത് ആദ്യമായി ക്ലോണ്‍ ട്രെയിന്‍ ആരംഭിച്ചത്.
10 ദിവസം മുന്‍പ് ക്ലോണ്‍ ട്രെയിനുകളില്‍ റിസര്‍വേഷന്‍ ആരംഭിച്ചിരുന്നു. ഫെബ്രുവരി 14,21,28, മാര്‍ച്ച് 7,11,18,25 തിയതികളില്‍ രാത്രി 7.35ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെടും. മൂന്നാം ദിവസം വൈകിട്ട് 4.40ന് ഓഖയില്‍ എത്തും. ഫെബ്രുവരി 17,24,മാര്‍ച്ച് 3,10,17,24,31, ഏപ്രില്‍ 7,14,21,28 തിയതികളില്‍ രാവിലെ 6.45ന് പുറപ്പെട്ട്, അടുത്ത ദിവസം 11.55ന് എറണാകുളത്ത് എത്തും.
കേരളത്തില്‍ ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, പട്ടാമ്പി, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates