പൂജാ ബംപറിന്റെ ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന് ടെലിവിഷന്‍ ചിത്രം
Kerala

'ഇന്നലെ ഉറങ്ങാന്‍ കഴിഞ്ഞില്ല; ഭാഗ്യം വന്നത് വീട്ടുകാരെ പോലും അറിയിച്ചില്ല'; 12 കോടി ദിനേശ് കുമാറിന്

കൊല്ലം ജയകുമാര്‍ ലോട്ടറീസ് എടുത്ത പത്ത് ടിക്കറ്റില്‍ ഒന്നിനാണ് 12 കോടി ഒന്നാം സമ്മാനം ലഭിച്ചതെന്ന് ദിനേശ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപറിന്റെ ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്. 12 കോടിയുടെ ഒന്നാം സമ്മാനമാണു ദിനേശിനു കിട്ടിയത്. നികുതികൾ പിടിച്ചശേഷം 6.18 കോടി രൂപയാണു ദിനേശിനു കയ്യിൽ കിട്ടുക. സബ് ഏജന്റു കൂടിയായ ദിനേശ് കുമാർ കൊല്ലം ജയകുമാര്‍ ലോട്ടറീസിൽ നിന്ന് ഏജൻസി വ്യവസ്ഥയിൽ വിൽപനയ്ക്കു വാങ്ങിയ ടിക്കറ്റുകളിൽ ഒന്നിനായിരുന്നു ഒന്നാം സമ്മാനം. ഏജൻസി കമ്മിഷനായി ഒരു കോടിയോളം രൂപയും ദിനേശിനു ലഭിക്കും.

മുന്‍പ് ഇവിടെ നിന്ന് ടിക്കറ്റ് എടുത്തിരുന്നു. അപ്പോഴൊക്കെ ചെറിയ സമ്മാനം ലഭിച്ചിരുന്നു. ഇതാദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നതെന്ന് ദിനേശ് കുമാര്‍ പറഞ്ഞു. ലോട്ടറി അടിച്ചതറിഞ്ഞ് ഇന്നലെ ഉറങ്ങാന്‍ കഴിഞ്ഞില്ല. ഇന്നാണ് ഒന്നാം സമ്മാനം ലഭിച്ച കാര്യം വീട്ടുകാരെ അറിയിച്ചത്. ലോട്ടറി തുക ബാങ്കില്‍ നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യക്കും രണ്ടുമക്കള്‍ക്കുമൊപ്പമാണ് ദിനേശ്, ജയകുമാര്‍ ലോട്ടറി സെന്ററിലെത്തിയത്. മാലയിട്ട് ബൊക്ക നല്‍കി പൊന്നാടയണിയിച്ചാണ് ദിനേശിനെ ലോട്ടറി സെന്ററിലുള്ളവര്‍ സ്വീകരിച്ചത്. തലപ്പാവും അദ്ദേഹത്തെ അണിയിച്ചു.

കൊല്ലം ജയകുമാര്‍ ലോട്ടറീസ് വിറ്റ JC 325526 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം JA 378749, JB 939547, JC 616613, JD 211004, JE 584418 എന്നീ ടിക്കറ്റുകള്‍ക്ക്. ഗോര്‍ക്കി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്.

അഞ്ച് പരമ്പരകള്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം പത്ത് ലക്ഷമാണ് മൂന്നാം സമ്മാനം. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

SCROLL FOR NEXT