പിടിച്ചെടുത്ത പച്ചമീനുകള്‍/ ടെലിവിഷന്‍ ദൃശ്യം 
Kerala

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 15 പെട്ടി പഴകിയ പച്ചമീന്‍; എത്തിച്ചത് ഒഡീഷയില്‍ നിന്ന്

 15 ബോക്‌സുകളില്‍ ഐസ് ഇട്ട പച്ചമീനും 21 ബോക്‌സുകളില്‍ ഉണക്കമീനുമാണ് പിടിച്ചെടുത്തത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  ഒഡീഷയില്‍ നിന്ന് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ച പഴകിയ മീന്‍ ഭക്ഷ്യ സുരക്ഷവിഭാഗം പിടിച്ചെടുത്തു. 15 ബോക്‌സുകളില്‍ ഐസ് ഇട്ട പച്ചമീനും 21 ബോക്‌സുകളില്‍ ഉണക്കമീനുമാണ് പിടിച്ചെടുത്തത്. പുഴുവരിച്ച പാഴ്‌സലുകള്‍ ഇന്നലെ വൈകീട്ടാണ് തൃശൂര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ എത്തിയത്. ഇന്നലെ തന്നെ പഴകിയ മീന്‍ എത്തിയതായി ഇന്റലിജന്‍സ് സ്ഥീരീകരിച്ചെങ്കിലും പരിശോധനയ്ക്ക് റെയില്‍വേ അനുവദിച്ചില്ല.

ഇന്ന് രാവിലെ റെയില്‍വേ അധികൃതര്‍ ഉടമകളെ വിളിച്ചുവരുത്തിയ ശേഷം പാഴ്‌സല്‍ കൈമാറുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന് പുറത്തുവച്ച് ഭക്ഷ്യസുരക്ഷാവിഭാഗം പഴകിയ മീന്‍ അടങ്ങിയ പെട്ടികള്‍ പിടിച്ചെടുത്തു. പരിശോധന നടക്കുന്നതിനിടെ ഒരു വാഹനത്തില്‍ ഉടമസ്ഥന്‍മാര്‍ മീന്‍ ബോക്‌സ് കടത്തി ശക്തന്‍ മാര്‍ക്കറ്റിലെത്തിച്ചെങ്കിലും പൊലീസ് പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാവിഭാഗത്തിന് കൈമാറി. പതിനഞ്ച് മണിക്കൂറിലേനേരമാണ് ഉടമകള്‍ എത്താത്തതിനെ തുടര്‍ന്ന് പഴകിയ മത്സ്യം റെയില്‍വേ പ്ലാറ്റ് ഫോമില്‍ കിടന്നത്. 

മീനിന്റെ സാമ്പിള്‍ ശേഖരിച്ചതായി ഭക്ഷ്യസുരക്ഷ ഓഫീസര്‍ പറഞ്ഞു. ശേഖരിച്ച സാമ്പിള്‍ കാക്കനാട് ലാബിലേക്ക് അയക്കുമെന്നും ഭക്ഷ്യസുരക്ഷാവിഭാഗം അറിയിച്ചു. ആവശ്യമായ ഐസ് ഇട്ടായിരുന്നില്ല മീന്‍ കൊണ്ടുവന്നതെന്നും തെര്‍മോ കോള്‍ കണ്ടെയ്‌നറില്‍ മീന്‍ എത്തിച്ചത് നിയമലംഘനമാണെന്നും ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT