പ്രതീകാത്മക ചിത്രം 
Kerala

ചിക്കന്‍ കറി കുറഞ്ഞുപോയി, ഹോട്ടല്‍ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

വര്‍ക്കല രഘുനാഥപുരം സ്വദേശി നൗഷാദിനാണ് പരിക്കേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ ഹോട്ടല്‍ ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അക്രമം. ചിക്കന്‍ കറി നല്‍കിയത് കുറഞ്ഞുപോയി എന്നാരോപിച്ച് രണ്ടുപേര്‍ ഹോട്ടലില്‍ ബഹളമുണ്ടാക്കുകയായിരുന്നു. 

തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ഹോട്ടലുടമയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വര്‍ക്കല രഘുനാഥപുരം സ്വദേശി നൗഷാദിനാണ് പരിക്കേറ്റത്. 46 കാരനായ നൗഷാദിന്റെ തലയ്ക്കാണ് വെട്ടു കൊണ്ടത്. 

നൗഷാദിന്റെ തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. ഇയാള്‍ വര്‍ക്കല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വര്‍ക്കല താന്നിമൂട് സ്വദേശികളായ യുവാക്കളാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസിന് സൂചന ലഭിച്ചിട്ടുള്ളത്. 

പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി വര്‍ക്കല പൊലീസ് അറിയിച്ചു. യുവാക്കളുടെ ഇരുചക്രവാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

'കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു'; കുഞ്ഞതിഥിയെ വരേവൽക്കാനൊരുങ്ങി സം​ഗീത്, ആശംസകളുമായി നസ്‌ലിനും മാത്യുവും

ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി, സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കിയെന്ന് ഭദ്രകീര്‍ത്തി, 'വക്കാലത്ത് ഒപ്പിട്ടത് ഭീഷണി മൂലമല്ല'

'മലയാളികള്‍ക്കുള്ള സന്തോഷമില്ലായ്മ ഞങ്ങള്‍ക്കുമുണ്ട്'; ജയിലര്‍ 2 വിവാദത്തില്‍ ആന്റണി പെരുമ്പാവൂര്‍; വെട്ടിമാറ്റലില്‍ മോഹന്‍ലാലും കലിപ്പില്‍?

മഴമേഘങ്ങള്‍ രൂപപ്പെടും; യുഎഇയില്‍ നാല് ദിവസം മഴ, ശക്തമായ കാറ്റിനും സാധ്യത