The incident took place at night during the festival at the Ambipoyika Devi temple in Njaliyodu, Kundara Screen grab
Kerala

'രണ്ട് മാസം മുമ്പ് സഹോദരന്‍ മരിച്ചു, ഉത്സവം നടത്താന്‍ പാടില്ല'; വടിവാള്‍ വീശി യുവാവ്

കുണ്ടറയിലെ ഞാലിയോട് അമ്പിപ്പൊയ്ക ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രാത്രിയായിരുന്നു സംഭവം.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കുണ്ടറയില്‍ ക്ഷേത്രോത്സവത്തിനിടെ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്. കുണ്ടറ സ്വദേശിയായ അജോയ് അശോകനാണ് വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്തത്. കുണ്ടറയിലെ ഞാലിയോട് അമ്പിപ്പൊയ്ക ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രാത്രിയായിരുന്നു സംഭവം.

അജോയ് അശോകന്റെ സഹോദരന്‍ രണ്ടു മാസം മുമ്പ് ഒരു വാഹനാപകടത്തില്‍ മരിച്ചിരുന്നു. സഹോദരന്‍ മരിച്ചതിനാല്‍ ഉത്സവം നടത്തരുതെന്ന് ഇയാള്‍ പലതവണ ഭരണസമിതി ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. ഇതേകാര്യം ആവശ്യപ്പെട്ട് ഭരണസമിതി കമ്മിറ്റി കൂടുന്ന സമയത്ത് ഓഫീസിലെത്തി ഇയാള്‍ ബഹളം വെക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കി. നാട്ടിലെ വിവിധ കുടുംബങ്ങള്‍ ചേര്‍ന്ന് നടത്തുന്ന ഉത്സവമായതിനാല്‍ മുടക്കം കൂടാതെ ഉത്സവം നടത്താനായിരുന്നു ഭരണസമിതിയുടെ തീരുമാനം. ഇതില്‍ പ്രകോപിതനായാണ് അജോയ് ഉത്സവം നടക്കുന്നതിനിടെ സുഹൃത്തിനൊപ്പമെത്തി അക്രമം നടത്തിയത്.

ആദ്യം വടിവാള്‍ വീശി ആള്‍ക്കാരെ ഭീഷണിപ്പെടുത്തിയ ഇയാള്‍ പിന്നീട് അക്രമം അഴിച്ചുവിടുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ഭരണസമിതി വീണ്ടും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

The incident took place at night during the festival at the Ambipoyika Devi temple in Njaliyodu, Kundara

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രത്തോടുള്ള അഭിസംബോധന; എംപിമാരെ അപമാനിച്ചു; പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസിന്റെ അവകാശലംഘന നോട്ടീസ്

'എന്തൊരു കഷ്ടമാണ്'; യുവതാരം ആയുഷ് മാത്രെ പരിക്കേറ്റ് പുറത്ത്, വലഞ്ഞ് ചെന്നൈ

'കറുത്തച്ചന്‍ ഊട്ട്' സിനിമയാകുന്നു; 'കളങ്കാവല്‍' സംവിധായകന്റെ ചിത്രത്തില്‍ നായകന്‍ ജയസൂര്യ

'ഭരതൻമൂപ്പര് തെങ്ങ് കൃഷി നടത്തിയത് എന്തിനാണെന്ന് ഇപ്പോൾ മനസിലായില്ലേ ?'; 'മോഹിനിയാട്ട'ത്തിലെ കർമ എഫക്ട് കണ്ടുപിടിച്ച് ആരാധകർ

ബിപി വെറും നമ്പർ അല്ല, 30കളിലെ രക്തസമ്മർദം 50കളിലെ ഹൃദയാഘാതം പ്രവചിക്കും

SCROLL FOR NEXT