ബേബി, സ്മിത 
Kerala

പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; വീട്ടില്‍ നിന്നും കണ്ടെത്തിയ കുറിപ്പില്‍ നിര്‍ണായക വിവരങ്ങള്‍ 

വീട്ടില്‍നിന്നും ലഭിച്ച കുറിപ്പില്‍ കൊലയ്ക്ക് പിന്നിലെ കാരണങ്ങള്‍ പൊലീസിന് ലഭിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. വീട്ടില്‍നിന്നും ലഭിച്ച കുറിപ്പില്‍ കൊലയ്ക്ക് പിന്നിലെ കാരണങ്ങള്‍ പൊലീസിന് ലഭിച്ചു. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബിയാണ് ഭാര്യ സ്മിതയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. വെട്ടേറ്റ രണ്ട് പെണ്‍മക്കള്‍ ആശുപത്രിയിലുമാണ്.

കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും മദ്യപിക്കുന്ന ശീലം ബേബിക്ക് ഉണ്ടായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. മദ്യപിച്ചാല്‍ ഭാര്യയുമായി ബേബി സ്ഥിരമായി വഴക്കുണ്ടാക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സ്വത്തുക്കള്‍ സംബന്ധിച്ച് തര്‍ക്കം ഉണ്ടായിരുന്നു. വീട്ടില്‍ നിന്ന് കിട്ടിയ കുറിപ്പില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടെന്നാണ് പറയുന്നത്.

ആശുപത്രിയില്‍ കഴിയുന്ന രണ്ട് പെണ്‍മക്കളും അപകടനില തരണം ചെയ്തു. നഴ്‌സിങ് വിദ്യാര്‍ഥിനികളായ ഇരുവരും ക്രിസ്തുമസ് അവധിക്ക് വീട്ടിലുണ്ടായിരുന്നപ്പോഴാണ് സംഭവം. വെട്ടേറ്റ പെണ്‍മക്കളിലൊരാള്‍ അയല്‍വാസികളെ വിവരമറിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇടക്കാലത്ത് ബേബി മാനസികാസ്വസാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഭാര്യയേയും മക്കളേയും വെട്ടിയശേഷമാണ് ബേബി ആത്മഹത്യ ചെയ്തത്. നഴ്‌സിങ് വിദ്യാര്‍ഥികളാണ് രണ്ട് പെണ്‍മക്കളും. ഇവരെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT