The Indian National Congress has voiced strong opposition to the ongoing conflict in Middle East countries file
Kerala

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ: സംസ്ഥാനത്ത് നാളെ കോണ്‍ഗ്രസ് സമാധാന സംഗമ സദസ്സ്

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിച്ചതില്‍ കേന്ദ്രത്തിന്റെ മൗനം കോണ്‍ഗ്രസ് ചോദ്യം ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇറാനെതിരെ ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ടിരിക്കുന്ന സംഘര്‍ഷത്തിനെതിരെ കോണ്‍ഗ്രസ്. സംസ്ഥാനത്ത് നാളെ കോണ്‍ഗ്രസ് സമാധാന സംഗമ സദസ്സ് നടത്തും. ജില്ലാ ആസ്ഥാനങ്ങളില്‍ മെഴുകുതിരി തെളിയിക്കും.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിച്ചതില്‍ കേന്ദ്രത്തിന്റെ മൗനം കോണ്‍ഗ്രസ് ചോദ്യം ചെയ്തു. മൗനം ലജ്ജാകരമാണെന്നും ഭീരുത്വമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

ഇന്ത്യ മുമ്പൊരിക്കലും ഇത്രയും ദുര്‍ബലമായിട്ടില്ല. അമേരിക്കയെയും ഇസ്രയേലിനെയും വിമര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ മടി കാണിക്കുന്നുവെന്നും ഇന്ത്യ ഇതുവരെ നിലകൊണ്ട ആശയങ്ങളോടുള്ള വഞ്ചനയാണിതെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും പവന്‍ ഖേരയും അഭിപ്രായപ്പെട്ടത്.

The Indian National Congress has voiced strong opposition to the ongoing conflict in Middle East countries

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT