Heat 
Kerala

കേരളം ചുട്ടുപൊള്ളുന്നു; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്

പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. പാലക്കാട് രേഖപ്പെടുത്തിയത് 39.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കാം.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. പകൽ സമയത്ത് പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. നിർജലീകരണം തടയാനും നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശമേൽക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

The heat wave continues in the state. Temperatures may rise up to 40 degrees Celsius in Palakkad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കമ്പനികള്‍ക്ക് പെട്രോള്‍ ലിറ്ററിന് 18 രൂപയുടെ നഷ്ടം, ഡീസല്‍ 35; തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധനവില കൂട്ടാന്‍ സാധ്യത

'20 അടി ആഴം, കൊടുംതണുപ്പിൽ മുങ്ങിക്കിടന്നത് രണ്ട് മണിക്കൂർ, ശരീരം വിറയ്ക്കാൻ പോലും പാടില്ലായിരുന്നു'; അനുഭവം പറഞ്ഞ് ആര്യ

അംപയറുടെ മുന്നറിയിപ്പ് അവഗണിച്ചു; ടിം ഡേവിഡിന് കനത്ത ശിക്ഷ - വിഡിയോ

അധ്യാപികയ്ക്ക് ലോണ്‍ ആപ്പില്‍ നിന്നും നിരന്തര ഭീഷണി വന്നിരുന്നു; റാമിനെതിരെ പരാതി ലഭിച്ചിട്ടില്ല: ദന്തല്‍ കോളജ് പ്രിന്‍സിപ്പല്‍

'നന്നായി വാദിച്ചു', അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാമെന്ന് ജഡ്ജി; ഇപ്പോള്‍ സന്തുഷ്ടനാണെന്ന് മറുപടി നല്‍കി കെജരിവാള്‍

SCROLL FOR NEXT