അപകടത്തില്‍പ്പെട്ട ബൊലേറോ 
Kerala

ഇടുക്കിയില്‍ നിയന്ത്രണം വിട്ട ജീപ്പ് കിണറ്റില്‍ വീണു

മാങ്ങാത്തൊട്ടി വില്ലേജ് ഓഫീസിന് സമീപം അലക്കുന്നേല്‍ ഗോപിയുടെ വീട്ടുവളപ്പിലെ പത്തടിയോളം ആഴമുള്ള കിണറ്റിലാണ് രാത്രിയില്‍ വാഹനം വീണത്

Author : സമകാലിക മലയാളം ഡെസ്ക്


തൊടുപുഴ: ഇടുക്കി സേനാപതിക്ക് സമീപം മാങ്ങാത്തൊട്ടിയില്‍ നിയന്ത്രണം വിട്ട വാഹനം കിണറ്റില്‍ വീണു. മാങ്ങാത്തൊട്ടി സ്വദേശി ചെരുവില്‍ പ്രിന്‍സിന്റെ ബൊലേറോ ജീപ്പാണ് കിണറ്റില്‍ വീണത്. അപകടത്തില്‍ നിന്ന് പ്രിന്‍സ് അത്ഭുതകരമായി രക്ഷപ്പെട്ടു. മാങ്ങാത്തൊട്ടി വില്ലേജ് ഓഫീസിന് സമീപം അലക്കുന്നേല്‍ ഗോപിയുടെ വീട്ടുവളപ്പിലെ പത്തടിയോളം ആഴമുള്ള കിണറ്റിലാണ് രാത്രിയില്‍ വാഹനം വീണത്. 

ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ വാഹനത്തിന്റെ പുറകിലെ ചില്ല് തകര്‍ത്താണ് പ്രിന്‍സിനെ രക്ഷപ്പെടുത്തിയത്. പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഒരു മണിക്കൂര്‍ പണിപ്പെട്ടാണ് വാഹനം കയറ്റിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന