ഫയല്‍ ചിത്രം 
Kerala

കക്കി-ആനത്തോട് ഡാം തുറന്നു,  50 ക്യൂമെക്‌സ് വെള്ളം ഒഴുക്കിവിടും; പമ്പാ തീരത്ത് അതീവ ജാഗ്രതാനിര്‍ദേശം

പ്രശ്‌നമേഖലകളിലുള്ളവര്‍ സുരക്ഷിതമായി ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകളാണ് ഉയര്‍ത്തിയത്. ഡാമിന്റെ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി 50 ക്യൂമെക്‌സ് വെള്ളം ഒഴുക്കിവിടും.

ഡാമിന്റെ അപ്പര്‍ റൂള്‍ ലെവല്‍ കടന്നിരിക്കുകയാണ്. കക്കി ഡാമിന്റെ പരമാവധി സംഭരണശേഷിയുടെ 93.98 ശതമാനം നിറഞ്ഞിരിക്കുന്നതായും പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്. ഇന്നും നാളെയും കൂടി ജില്ലയില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. 

അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ പമ്പയാറിന്റെയും കക്കട്ടാറിന്റെയും തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. പ്രശ്‌നമേഖലകളിലുള്ളവര്‍ സുരക്ഷിതമായി ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT