BEVCO പ്രതീകാത്മക ചിത്രം
Kerala

സൂപ്പര്‍ പ്രീമിയം ഔട്ട്ലെറ്റുകളുമായി ബെവ്‌കോ, ആദ്യം തൃശൂരില്‍; 800 രൂപയ്ക്ക് മുകളിലുള്ള മദ്യം ഇനി ചില്ലുകുപ്പികളില്‍

900 രൂപയ്ക്ക് മുകളിലുള്ള ബ്രാന്‍ഡുകള്‍ ആയിരിക്കും സൂപ്പര്‍ പ്രീമിയം ഔട്ട്ലെറ്റുകളില്‍ ലഭ്യമാവുക

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പനയില്‍ പുത്തന്‍ രീതികള്‍ നടപ്പാക്കാന്‍ ബെവ്‌കോ. 800 രൂപയ്ക്ക് മുകളില്‍ വിലയുള്ള മദ്യം ഇനി ഗ്ലാസ് കുപ്പികളില്‍ മാത്രമായിരിക്കും വില്‍ക്കുക. എല്ലാ ജില്ലകളിലും സൂപ്പര്‍ പ്രീമിയം ഔട്ട്ലെറ്റുകള്‍ എല്ലാ ജില്ലകളിലും തുടങ്ങും. 900 രൂപയ്ക്ക് മുകളിലുള്ള ബ്രാന്‍ഡുകള്‍ ആയിരിക്കും സൂപ്പര്‍ പ്രീമിയം ഔട്ട്ലെറ്റുകളില്‍ ലഭ്യമാവുക. സംസ്ഥാനത്തെ ആദ്യ സൂപ്പര്‍ പ്രീമിയം ഔട്ട്‌ലറ്റ് തൃശൂരില്‍ തുടങ്ങുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകള്‍ വഴി വില്‍പന നടത്തുന്ന മദ്യത്തിന്റെ കുപ്പികള്‍ തിരികെ ശേഖരിക്കാനും ബെവ്‌കോ പദ്ധതി ഒരുക്കുന്നുണ്ട്. പ്ലാസ്റ്റിക്, ഗ്ലാസ് കുപ്പികള്‍ ബെവ്‌കോ തിരികെ ശേഖരിക്കും. ഇതിനായി ക്യൂ ആര്‍ കോഡ് ഉള്‍പ്പെടെ സജ്ജമാക്കും. മദ്യം വില്‍ക്കുമ്പോള്‍ കുപ്പികള്‍ക്ക് ഡെപോസിറ്റ് തുകയായി 20 വാങ്ങും. ക്യൂ ആര്‍ഡ് കോഡ് ഘടിപ്പിച്ച ഈ കുപ്പികള്‍ തിരിച്ചു ഔട്ട് ലെറ്റില്‍ കൊണ്ട് വന്നു നിക്ഷേപിക്കുമ്പോള്‍ ഈ തുക തിരികെ നല്‍കുന്ന വിധത്തില്‍ ആയിരിക്കും പുതിയ സംവിധാനം. പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തിയുള്ള ബെവ്‌കോയുടെ പുതിയ ചുവടുവയ്പാണ് ഈ രീതിയിലൂടെ മുന്നോട്ട് വയ്ക്കുന്നത് എന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബിവറേജസ് കോര്‍പറേഷന്‍ വഴി പ്രതിവര്‍ഷം 70 കോടി മദ്യകുപ്പികളാണ് കേരളത്തില്‍ വില്‍ക്കുന്നത്. ഇതില്‍ 56 കോടിയും പ്ലാസ്റ്റിക് കുപ്പികളാണ്. കുപ്പികള്‍ തിരികെ ശേഖരിക്കുന്നത് വഴി പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാന്‍ സഹായിക്കുമെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു. ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പൈലറ്റ് അടിസ്ഥാനത്തില്‍ സെപ്തംബര്‍ മുതല്‍ തിരുവനന്തപുരത്തും കണ്ണൂരിലും നടത്തും. ജനുവരിയോടെ സംസ്ഥാന വ്യാപകമായി നടപ്പാക്കും. 800 രൂപയ്ക്ക് മുകളില്‍ വിലയുള്ള മദ്യം ഇനി ഗ്ലാസ് കുപ്പികളില്‍ മാത്രമായിരിക്കും വില്‍ക്കുക.

Bevco to introduce Super premium outlets for liquor sales in Kerala. Super premium outlets will be opened in all districts. Liquor priced above Rs 800 will now be sold only in glass bottles.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

SCROLL FOR NEXT