ചക്കക്കൊമ്പന്‍ 
Kerala

മിഷന്‍ ചക്കക്കൊമ്പന്‍: ദൗത്യം മൂന്നാം ദിനത്തിലേക്ക്, ആന നടുത്തുരുത്തി ഭാഗത്ത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കട്ടപ്പന: ഇടുക്കി ചിന്നക്കനാലിലെ അപകടകാരിയായ കാട്ടാന ചക്കക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ദൗത്യം മൂന്നാം ദിനത്തിലേക്ക്. ദൗത്യം ഇന്ന് പുനരാംരംഭിച്ചിട്ടുണ്ട്. ചക്കക്കൊമ്പന്‍ നിലവില്‍ നടുത്തുരുത്തി ഭാഗത്താണ്. ആന ഇപ്പോഴുള്ള സ്ഥലത്ത് നിന്ന് മാറി കിട്ടണം. ജലാശയത്തിന്റെ അടുത്തായതിനാല്‍ വെടിവെയ്ക്കാനാകില്ല. ആന പന്നിയാര്‍ എസ്‌റ്റേറ്റിലേക്ക് എത്തിയാല്‍ ദൗത്യം പ്രതിസന്ധിയിലാകും. ഇത് തടയാന്‍ ഒരു ബോട്ട് ടീം പുറപ്പെട്ടിട്ടുണ്ട്.

ഇന്നലെ അവസാനമായി കണ്ടെത്തിയ സ്ഥലത്ത് ചക്കക്കൊമ്പന്‍ അധിക ദൂരം പോയിട്ടില്ല. ഇന്നലെ രാത്രിയും ഇവിടെ തന്നെ ആയിരുന്ന ആന. രണ്ടുദിവസമായി തുടരുന്ന ദൗത്യത്തില്‍ ആന അക്രമകാരി ആകുന്നതും മയക്കുവെടിവയ്ക്കാന്‍ അനുയോജ്യമാകുന്ന സ്ഥലത്ത് ആന എത്താത്തതുമാണ് വെല്ലുവിളിയാകുന്നത്. ദൗത്യം പൂര്‍ത്തിയാക്കാന്‍ ഇന്നും ശ്രമം തുടരും. അതിന് കഴിഞ്ഞില്ലെങ്കില്‍ താല്‍ക്കാലികമായി ദൗത്യത്തിന് ഇടവേള ഇടാനാണ് തീരുമാനം. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.

ആദ്യദിനത്തില്‍ വെടിയേറ്റ ശേഷം ദൗത്യസംഘത്തെ ആക്രമിക്കാന്‍ പാഞ്ഞടുത്ത കൊമ്പന്‍ ഇന്നലെ ശാന്തനായിരുന്നു. രാവിലെ ചെമ്പകത്തൊഴുകുടിയിലെ ഏലത്തോട്ടത്തിലാണ് ഇന്നലെ ആദ്യമായി കൊമ്പനെ കണ്ടെത്തിയത്. ദൗത്യസംഘം ആനയെ തുറസായ സ്ഥലത്തേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും കൊമ്പന്‍ അവിടെത്തന്നെ മണിക്കൂറുകളോളം തുടര്‍ന്നു. എന്നാല്‍ പിന്നീട് ആന സ്ഥലം മാറിയിരുന്നു.

The mission to capture and radio-collar Chakkakompan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമേരിക്കയില്‍ നാശം വിതച്ച് 'നോര്‍-ഈസ്റ്റര്‍'; 400ഓളം വിമാനങ്ങള്‍ റദ്ദാക്കി, വെള്ളപ്പൊക്കം, ഒമ്പത് ലക്ഷത്തോളം പേര്‍ ഇരുട്ടില്‍, അടിയന്തരാവസ്ഥ

100 റണ്‍സ്... 7 വിക്കറ്റുകള്‍... 'മള്‍ഡര്‍ മാജിക്ക്', ലോക റെക്കോർഡ്!!!

സു​ഹൃത്തിന്റെ മരണം താങ്ങാനായില്ല; 19കാരി ജീവനൊടുക്കി

അരങ്ങേറി, ആദ്യ വിക്കറ്റും വീഴ്ത്തി 'ഗുര്‍നൂര്‍ ബ്രാര്‍'; കരുതലോടെ കിവികൾ

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് കേരളത്തില്‍, ഗതാഗത നിയന്ത്രണം