100 റണ്‍സ്... 7 വിക്കറ്റുകള്‍... 'മള്‍ഡര്‍ മാജിക്ക്', ലോക റെക്കോർഡ്!!!

ടെസ്റ്റ് ക്രിക്കറ്റിന്റെ 149 വര്‍ഷത്തെ ചരിത്രത്തില്‍ മറ്റൊരു താരത്തിനു ഇല്ലാത്ത നേട്ടം
South Africa's Wiaan Mulder celebrates his century on day two of the second cricket test match between South Africa and Bangladesh
Wiaan Mulderap
Updated on: 
1 min read

സെഞ്ചൂറിയന്‍: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ന് വരെ ഒരു താരത്തിനും ഇല്ലാത്ത അപൂര്‍വ നേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക താരം വിയാന്‍ മള്‍ഡര്‍. ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നിങ്‌സിനും 219 റണ്‍സിനും ജയിച്ച് പരമ്പര തൂത്തുവാരിയ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ബാറ്റിങിലും ബൗളിങിലും തിളങ്ങി താരം പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു.

ടെസ്റ്റ് ക്രിക്കറ്റിന്റെ 149 വര്‍ഷത്തെ ചരിത്രത്തി ട്രിപ്പിള്‍ സെഞ്ച്വറിയും ഒരിന്നിങ്‌സില്‍ 7 വിക്കറ്റുകളും വീഴ്ത്തുന്ന ചരിത്രത്തിലെ ആദ്യ താരമായി മള്‍ഡര്‍ മാറി. ടെസ്റ്റില്‍ ഈ രണ്ട് നേട്ടങ്ങളും ഉള്ള ഏക താരമായി മള്‍ഡര്‍. കഴിഞ്ഞ വര്‍ഷം സിംബാബ്‌വെക്കെതിരെയാണ് മള്‍ഡര്‍ ട്രിപ്പിള്‍ സെഞ്ച്വറി (367*) നേടിയത്.

ഒറ്റ മത്സരത്തില്‍ സെഞ്ച്വറിയും 7 വിക്കറ്റും സ്വന്തമാക്കുന്ന ചരിത്രത്തിലെ അഞ്ചാമത്തെ താരമായി മള്‍ഡര്‍ മാറി. ഈ നേട്ടം നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളറായും താരം മാറി. 1980ല്‍ ഇംഗ്ലണ്ട് ഇതിഹാസം ഇയാന്‍ ബോതമാണ് ഒരു മത്സരത്തില്‍ സെഞ്ച്വറിയും 7 വിക്കറ്റും നേടിയ പേസര്‍.

South Africa's Wiaan Mulder celebrates his century on day two of the second cricket test match between South Africa and Bangladesh
അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീം ആദ്യമായി പാകിസ്ഥാനിലേക്ക്!

ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 494 റണ്‍സ് എടുത്ത് ഡിക്ലയര്‍ ചെയ്തപ്പോള്‍ അതില്‍ സെഞ്ച്വറിയുമായി താരം നിര്‍ണായക പങ്ക് വഹിച്ചു. 178 പന്തില്‍ 12 ഫോറും 2 സിക്‌സും സഹിതം താരം 100 റണ്‍സെടുത്തു. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് വെറും 91 റണ്‍സില്‍ അവസാനിപ്പിച്ചാണ് പ്രോട്ടീസ് ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയത്.

രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 184 റണ്‍സില്‍ ഓള്‍ ഔട്ടായി. ഇതോടെയാണ് ദക്ഷിണാഫ്രിക്ക കൂറ്റന്‍ ജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ മള്‍ഡര്‍ പന്ത് കൊണ്ടു മാജിക്ക് കാണിച്ചു എന്നുതന്നെ പറയാം. താരം 11 ഓവറില്‍ 3 മെയ്ഡന്‍ അടക്കം വെറും 31 റണ്‍സ് വഴങ്ങിയാണ് 7 വിക്കറ്റുകള്‍ പിഴുതത്. നേരത്തെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സില്‍ താരം ഒരു വിക്കറ്റെടുത്തിരുന്നു. മത്സരത്തില്‍ ആകെ 8 വിക്കറ്റുകള്‍.

South Africa's Wiaan Mulder celebrates his century on day two of the second cricket test match between South Africa and Bangladesh
'സ്റ്റാന്‍ സ്റ്റാന്‍' സിക്‌സ്!!! പന്തിന്റെ 'കണ്ടം ക്രിക്കറ്റ്'; തൂക്കിയത് '26 പന്തില്‍ 72 റണ്‍സ്'!
South Africa's Wiaan Mulder celebrates his century on day two of the second cricket test match between South Africa and Bangladesh
3 അര്‍ധ സെഞ്ച്വറികള്‍; മികച്ച സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ
Summary

South Africa's Wiaan Mulder became the first cricketer in history to achieve a rare double feat during the second Test match against Bangladesh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER