സു​ഹൃത്തിന്റെ മരണം താങ്ങാനായില്ല; 19കാരി ജീവനൊടുക്കി

ചെവ്വാഴ്ചയാണ് ആൺ സുഹൃത്ത് മരിച്ചത്
Unable to Bear Friend’s Death 19 Year-Old Ends Life
അമൃത, വിജയ് വാസു, Unable to Bear Friend’s Death 19 Year-Old Ends Life
Updated on: 
1 min read

കൊച്ചി: മാമലക്കണ്ടം എളംബ്ലാശേരി ഉന്നതിയിൽ യുവാവിന്റെ മരണത്തിന് പിന്നാലെ സുഹൃത്തായ യുവതിയും ജീവനൊടുക്കി. വിജയ് വാസു (20), അമൃത (19) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ചൊവ്വാഴ്ചയാണ് വിജയ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.

അമൃതയെ ബുധനാഴ്ച കാണാതായതായി കുട്ടമ്പുഴ പൊലീസിൽ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് അര കിലോമീറ്റർ മാറി മറ്റൊരു പുരയിടത്തിൽ ഇന്നലെ രാവിലെ അമൃതയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Unable to Bear Friend’s Death 19 Year-Old Ends Life
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് കേരളത്തില്‍, ഗതാഗത നിയന്ത്രണം

സുഹൃത്തിന്റെ വിയോഗത്തിലുള്ള മനോവിഷമത്തിൽ അമൃത ജീവനൊടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. വാസുവിന്റെയും ശാരദയുടെയും മകനാണ് വിജയ്. സംസ്കാരം നടത്തി. സഹോദരങ്ങൾ: ബിബുമോൻ, ബിനീഷ്, വിനീത്.

അമ്മ ലക്ഷ്മിയുടെ മരണശേഷം മുത്തശ്ശി ദേവയാനിയുടെ സംരക്ഷണയിലായിരുന്നു അമൃത. സഹോദരൻ വിജയ്. അമൃതയുടെ സംസ്കാരം ഇന്നു 12ന് ഉന്നതിയിലെ ശ്മശാനത്തിൽ.

Unable to Bear Friend’s Death 19 Year-Old Ends Life
ന്യൂനമര്‍ദ്ദ പാത്തി; ശക്തമായ മഴ, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Unable to Bear Friend’s Death 19 Year-Old Ends Life
'വിസ്മയം... കളറാക്കി', 'മൊയ്തീനേ, ആ പെയിന്റ് ഇങ്ങെടുക്ക്'
Summary

19-Year-Old Takes Extreme Step, Unable to Cope With Friend’s Loss

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER