ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വരുന്ന 5 ദിവസത്തേക്കുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ വിവരം ഇന്ന് 3 മണിക്ക് ജില്ലാ കേന്ദ്രത്തില്‍ നിന്നും അപ്‌ഡേറ്റ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച് 100 ദിവസം കഴിഞ്ഞവര്‍ 0477 2239999, 0477 2238642 എന്നീ നമ്പരുകളില്‍ വിളിച്ച് വാക്‌സിനേഷന്‍ കേന്ദ്രവും തീയതിയും ലഭ്യമാക്കാന്‍ കഴിയുമെന്നും അറിയിപ്പില്‍ പറയുന്നു.
40 നും 44 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ലഭിക്കാന്‍ www.cowin.gov.com ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഫോട്ടോ പതിച്ച ഔദ്യോഗിക തിരിച്ചറിയല്‍ രേഖ മാത്രം മതി. അതേ സമയം 18 വയസ്സിനു മുകളില്‍ 44 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് മുന്‍ഗണനയ്ക്ക് അര്‍ഹതയുള്ളവര്‍ covid19.kerala.gov.in/vaccine എന്ന പോര്‍ട്ടലില്‍ അര്‍ഹത ലഭിക്കാനാവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും വിവിധ തുറകളില്‍ ജോലി ചെയ്യുന്നവര്‍ക്കും നിലവില്‍ മുന്‍ഗണന നല്‍കുന്നുണ്ട്. 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ ആദ്യ ഡോസിനായി cowin.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുക. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ആദ്യഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ 84 ദിവസം കഴിഞ്ഞ് 112 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം. കോവാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ 28 ദിവസത്തിന് ശേഷം 42 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിനായി cowin മുഖേന വാക്‌സിനേഷന്‍ കേന്ദ്രവും തീയതിയും ഷെഡ്യൂള്‍ ചെയ്ത് ഉറപ്പ് വരുത്തേണ്ടതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates