പ്രതീകാത്മക ചിത്രം 
Kerala

വഴിത്തര്‍ക്കം പരിഹരിക്കാനെത്തി ; പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു

കൈക്ക് സാരമായി പരിക്കേറ്റ ജിതേഷിനെ കോട്ടാത്തറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : വഴിത്തര്‍ക്കം പരിഹരിക്കുന്നതിനിടെ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം.

കൈക്ക് സാരമായി പരിക്കേറ്റ ഷോളയൂര്‍ പഞ്ചായത്തംഗം ആര്‍ ജിതേഷിനെ കോട്ടാത്തറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മേലേ കോട്ടത്തറയില്‍ അഴുക്കുചാല്‍ നിര്‍മ്മാണം ശിവസ്വാമി എന്നയാള്‍ തടഞ്ഞിരുന്നു. നിര്‍മാണ പ്രവര്‍ത്തനം തടയാന്‍ കോടതിയില്‍ നിന്ന് ശിവസ്വാമി അനൂകൂല ഉത്തരവും വാങ്ങി. 

അഴുക്കുചാല്‍ നിര്‍മ്മാണത്തിനായി എത്തിച്ച  സാമഗ്രികള്‍ തിരിച്ചെടുക്കാന്‍ പോയപ്പോഴാണ് തര്‍ക്കമുണ്ടായത്. ശിവസ്വാമിയാണ് ആക്രമിച്ചതെന്ന്  ജിതേഷ് ആരോപിച്ചു.

ശിവസ്വാമിക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. പൊലീസ് കേസെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

SCROLL FOR NEXT