പ്രതീകാത്മക ചിത്രം 
Kerala

സ്വകാര്യ ബസില്‍ വെച്ച് നഗ്നത പ്രദര്‍ശിപ്പിച്ച് മധ്യവയസ്‌കന്‍; ദൃശ്യം പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് യുവതി

തളിപ്പറമ്പ്- ചെറുപുഴ റൂട്ടില്‍ ഓടുന്ന ബസ്, സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട സമയത്താണ് മധ്യവയസ്‌കന്‍ നഗ്നതാപ്രദര്‍ശനം നടത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സ്വകാര്യ ബസില്‍ മധ്യവയസ്‌കന്‍ നഗ്നതാ പ്രദര്‍ശനം നടത്തി. കണ്ണൂര്‍ ചെറുപുഴ ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു സംഭവം. യുവതി ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. 

ഇന്നലെ ഉച്ചയോടെ തളിപ്പറമ്പ്- ചെറുപുഴ റൂട്ടില്‍ ഓടുന്ന ബസ്, ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട സമയത്താണ് മധ്യവയസ്‌കന്‍ നഗ്നതാപ്രദര്‍ശനം നടത്തുന്നത്. യുവതിയും ഈ സമയത്ത് ബസില്‍ ഉണ്ടായിരുന്നു. 

ബസ് ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് സംഭവം നടന്നത്. ബസില്‍ മറ്റു യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. യുവതി ഇരുന്നതിന് നേരെയുള്ള സീറ്റിലിരുന്ന മധ്യവയസ്‌കന്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. യുവതി മൊബൈലില്‍ ദൃശ്യം പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT