സ്വാമി ഭജനാനന്ദ 
Kerala

ശ്രീരാമകൃഷ്ണ മിഷന്റെ ആഗോള ഉപാധ്യക്ഷന്‍, സ്വാമി ഭജനാനന്ദ അന്തരിച്ചു

ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ ആഗോള സാരഥിയാകുന്ന മൂന്നാമത്തെ മലയാളിയാണ് സ്വാമി ഭജനാനന്ദ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: ശ്രീരാമകൃഷ്ണ മഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും ആഗോള ഉപാധ്യക്ഷനും ദാര്‍ശനികനുമായ സ്വാമി ഭജനാനന്ദ അന്തരിച്ചു. 90 വയസായിരുന്നു. ആലുവ സ്വദേശിയാണ്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള വൃന്ദാവന്‍ രാമകൃഷ്ണ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു വിടവാങ്ങല്‍. സംസ്‌കാരം വൃന്ദാവന്‍ ആശ്രമത്തില്‍ ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക്.

ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ ആഗോള സാരഥിയാകുന്ന മൂന്നാമത്തെ മലയാളിയാണ് സ്വാമി ഭജനാനന്ദ. എറണാകുളം ജില്ലയിലെ ആലുവ കുറുമശേരി കണ്ടനാട്ട് വീട്ടില്‍ 1936 ജൂലൈ ഒന്നിനായിരുന്നു ജനനം. പാലക്കാട്ട് കൃഷി വകുപ്പില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിലെത്തുന്നത്.

'പ്രബുദ്ധഭാരത' ഇംഗ്ലിഷ് മാസികയുടെ പത്രാധിപര്‍, രാമകൃഷ്ണ മിഷന്‍ അസി. സെക്രട്ടറി, ട്രസ്റ്റി, ബേലൂര്‍ മഠം ബ്രഹ്മചാരി പരിശീലന കേന്ദ്രം ആചാര്യന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ശ്രീമൂല വിലാസം സ്‌കൂള്‍, യൂണിവേഴ്‌സിറ്റി കോളജ്, വെള്ളായണി കാര്‍ഷിക കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1971 ല്‍ സന്യാസദീക്ഷ സ്വീകരിച്ചു. ദി ഗ്ലോറി ഓഫ് മൊണാസ്റ്റിക് ലൈഫ്, ദി യൂത്ത് പവര്‍ ആന്‍ഡ് പവര്‍ ഓഫ് ഐഡിയാസ്, യോഗ ഓഫ് മെഡിറ്റേഷന്‍ എന്നിവ ഉള്‍പ്പെടെ ആറു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

Swami Bhajanananda Maharaj Passed Away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൃശ്ചികപ്പുലരിയില്‍ മലചവിട്ടാന്‍ ഭക്തരുടെ തിരക്ക്, കാനന പാത തുറന്നു, വെര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്ത് അറുപതിനായിരം പേര്‍

വൃശ്ചികപ്പുലരിയില്‍ നട തുറന്നു, മണ്ഡലകാലത്തിന് തുടക്കം; പരീക്ഷ എഴുതാനാകുമോയെന്ന് ഇന്നറിയാം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

കെടിഡിസി ചെയര്‍മാന്‍ സ്ഥാനം വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി വി അന്‍വര്‍

കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെ സബ്സിഡി; ഓൺലൈനായി അപേക്ഷിക്കാം