തിരുവനന്തപുരം: പഠിപ്പിക്കുന്നത് ശ്രദ്ധിക്കാതിരുന്ന മൂന്നാം ക്ളാസുകാരന്റെ നേരെ പേന വലിച്ചെറിഞ്ഞ് കാഴ്ച നഷ്ടപ്പെടുത്തിയ അധ്യാപികയ്ക് ഒരുവർഷം കഠിനതടവ് വിധിച്ച് പോക്സോ കോടതി. ഒരു വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്നതിനൊപ്പം മൂന്നുലക്ഷം രൂപ പിഴയും അടയ്ക്കണം.
പിഴയൊടുക്കിയില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം. പോക്‌സോ കോടതി ജഡ്ജി കെവി രജനീഷിന്റേതാണ് ഉത്തരവ്. മലയിൻകീഴ് കണ്ടല ഗവൺമെന്റ് സ്കൂളിലെ അധ്യാപികയും തൂങ്ങാംപാറ സ്വദേശിനിയുമായ ഷെരീഫാ ഷാജഹാനെയാണ് കുട്ടിയുടെ കാഴ്ച നഷ്ടപ്പെടാൻ ഇടയായ സംഭവത്തിൽ ശിക്ഷിച്ചത്.
മറ്റു കുട്ടികളുമായി ക്ലാസിൽ സംസാരിക്കുന്നത് കണ്ട് വലിച്ചെറിഞ്ഞ ബോൾപേന എട്ടുവയസ്സുകാരന്റെ ഇടതുകണ്ണിൽ തുളച്ചുകയറുകയായിരുന്നു. കുട്ടിയുടെ കാഴ്ച പൂർണമായും നഷ്ടമായി. മൂന്നു ശസ്ത്രക്രിയകൾക്ക് കുട്ടിയെ വിധേയനാക്കിയെങ്കിലും ഫലമുണ്ടായില്ല. 2005 ജനുവരി 18 നായിരുന്നു സംഭവം. അധ്യാപികയെ അന്ന് ആറുമാസം സസ്‌പെൻഡ് ചെയ്‌തിരുന്നു. എന്നാൽ വീണ്ടും ആ സ്കൂളിൽത്തന്നെ തിരികെ നിയമിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates