പ്രതീകാത്മക ചിത്രം 
Kerala

പെട്രോള്‍ കടം നല്‍കിയില്ല; പെട്രോള്‍ പമ്പ് അടിച്ചുതകര്‍ത്തു

50 രൂപയ്ക്ക് പെട്രോള്‍ കടം നല്‍കാത്തതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പ് അടിച്ചുതകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

കാസര്‍ഗോഡ്: 50 രൂപയ്ക്ക് പെട്രോള്‍ കടം നല്‍കാത്തതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പ് അടിച്ചുതകര്‍ത്തു. കാസര്‍ഗോഡ് ജില്ലയിലെ ഉളിയത്തടുക്കയിലാണ് പെട്രോള്‍ പമ്പില്‍ ഗുണ്ടാ ആക്രമണം. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അര്‍ധരാത്രിയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഉളിയത്തടുക്കമധൂര്‍ റോഡിന് സമീപമുള്ള എ. കെ. സണ്‍സ് പെട്രോള്‍ പമ്പിലാണ് അക്രമിസംഘം അഴിഞ്ഞാടിയത്. ആദ്യം ഇരുചക്രവാഹനത്തില്‍ എത്തിയ സംഘം 50 രൂപയ്ക്ക് പെട്രോള്‍ കടം ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതാണ് സംഘര്‍ഷങ്ങളുടെ കാരണം. രാത്രി ഒരുമണിക്ക് ശേഷം കൂടുതല്‍ ആളുകള്‍ എത്തുകയും പമ്പിലെ ഓയില്‍ റൂമും ഓഫിസ് റൂമും ജ്യൂസ് സെന്ററും അടിച്ചു തകര്‍ത്തു. പമ്പിലെ ജീവനക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

ക്യാബിനുകളിലെ മുഴുവന്‍ ചില്ലുകളും അടിച്ചു തകര്‍ത്തു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് മൂന്നുപേരെ പിടികൂടി. മറ്റുള്ളവരെയും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. പമ്പിന് സമീപം തന്നെ ഉള്ളവരാണ് പ്രതികളെന്ന് പമ്പ് ഉടമയും അറിയിച്ചിട്ടുണ്ട്. എട്ടുപേര്‍ക്കെതിരെയാണ് പരാതി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

മുസ്ലീം ലീഗിന്റെ സ്വന്തം മലപ്പുറം, വിള്ളല്‍ വീഴുമോ യുഡിഎഫ് കോട്ടയില്‍?

SCROLL FOR NEXT