ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ പിടിഐ 
Kerala

'കര്‍മ ഫലം വേട്ടയാടും, അതില്‍നിന്നു രക്ഷപ്പെടാനാവില്ല'; മുഖ്യമന്ത്രി രാജി വയ്ക്കണോയെന്ന ചോദ്യത്തിന് ഗവര്‍ണറുടെ മറുപടി

താന്‍ ആരുടേയും രാജി ആവശ്യപ്പെടുന്നില്ല. എന്നാല്‍ ധാര്‍മ്മികത എന്നത് വളരെ ഉയര്‍ന്നതാണ്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കണ്ണൂര്‍ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ ലീഗല്‍ അഡൈ്വസറും ഒഡിസിയുമാണ് തന്റെ അടുക്കല്‍ എത്തി വിസി പുനര്‍ നിയമനം ആവശ്യപ്പെട്ടത്. എജി ഒപ്പിടാത്ത നിയമോപദേശ കത്തും കൊണ്ടു വന്നു. 

നിങ്ങള്‍ എന്താണ് എന്നോട് ആവശ്യപ്പെടുന്നതെന്ന് താന്‍ ചോദിച്ചു. നിങ്ങള്‍ ആവശ്യപ്പെടുന്നത് ചട്ടവിരുദ്ധവും ക്രമവിരുദ്ധവുമായ കാര്യമാണെന്നും സൂചിപ്പിച്ചു. താന്‍ നേരിട്ട് എജിയോട് അഭിപ്രായം തേടി. തുടര്‍ന്ന് ഭരണ പ്രതിസന്ധി ഉണ്ടാക്കേണ്ടെന്ന് കരുതി നിയമന ഉത്തരവില്‍ ഒപ്പിടുകയായിരുന്നുവെന്നും ഗവര്‍ണര്‍ പറയുന്നു. കണ്ണൂര്‍ വിസി പുനര്‍ നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ വിമര്‍ശനമുന്നയിച്ചത്. 

നിങ്ങളുടെ ആവശ്യപ്രകാരമാണ് നിയമന ഉത്തരവ് നടത്തുന്നതെന്നും, ഇത്തരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് സമ്മര്‍ദ്ദം ചെലുത്തിയാല്‍ ചാന്‍സലര്‍ സ്ഥാനത്ത് തുടരാനില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നതായും ഗവര്‍ണര്‍ പറയുന്നു. സര്‍വകലാശാലകളില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടാകാന്‍ പാടില്ല എന്നതാണ് സുപ്രീംകോടതി വിധിയിലൂടെ വ്യക്തമാകുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. 

ഉന്നത വിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി ഉപകരണമാക്കുകയായിരുന്നു. ഗവര്‍ണറെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ സമ്മര്‍ദ്ദം ചെലുത്തിയത് മുഖ്യമന്ത്രിയും അഡ്വക്കേറ്റ് ജനറലുമാണ്. എന്നാല്‍ താന്‍ ആരുടേയും രാജി ആവശ്യപ്പെടുന്നില്ല. എന്നാല്‍ ധാര്‍മ്മികത എന്നത് വളരെ ഉയര്‍ന്നതാണ്. സ്ഥാനത്ത് തുടരണോ എന്നത് അവർ തീരുമാനിക്കട്ടെ. കര്‍മഫലം വേട്ടയാടുക തന്നെ ചെയ്യും. കര്‍മഫലത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

SCROLL FOR NEXT