വോട്ടര്‍ പട്ടിക  ഫയൽ ചിത്രം
Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: ഹിയറിങ് വെള്ളിയാഴ്ച പൂര്‍ത്തിയാക്കണം; വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടി

നേരത്തെ ഈ മാസം മുപ്പതിന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരീക്കാനായിരുന്നു തീരുമാനം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടി. ഈ മാസം രണ്ടുവരെയാണ് നീട്ടിയത്. നേരത്തെ ഈ മാസം മുപ്പതിന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരീക്കാനായിരുന്നു തീരുമാനം.

തദ്ദേശ തെരഞ്ഞെടുപ്പിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധികരിക്കുന്നതുമായി ബന്ധപ്പെട്ട ഹിയറിങ് വെള്ളിയാഴ്ച പൂര്‍ത്തിയാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

ജൂലായ് 31ന് പുറത്തിറക്കിയ കരട് വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കാന്‍ 29.81 ലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. തിരുത്തല്‍, സ്ഥാന മാറ്റം, പേര് ഒഴിവാക്കല്‍ അടക്കം 35.98 ലക്ഷം അപേക്ഷകളാണ് ആകെ സമര്‍പ്പിച്ചത്. അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

The publication of the final voter list for the local body elections has been postponed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT