തകര്‍ന്ന സ്‌കൂളിന്റെ മേല്‍ക്കൂര 
Kerala

സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നവീണു; അധ്യാപികയ്ക്കും വിദ്യാര്‍ഥിക്കും പരിക്ക്

ഒറ്റപ്പാലം പനവണ്ണയില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് വിദ്യാര്‍ഥിക്കും അധ്യാപികയ്ക്കും പരിക്ക്.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:  ഒറ്റപ്പാലം പനവണ്ണയില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് വിദ്യാര്‍ഥിക്കും അധ്യാപികയ്ക്കും പരിക്ക്. ദേശബന്ധു സ്‌കൂളിന്റെ മേല്‍ക്കൂരയാണ് മഴയില്‍ തകര്‍ന്നത്. ഇവരുടെ പരിക്ക് സാരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 

ഓടിട്ട മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. ഇന്റര്‍വെല്‍ സമയമായതിനാല്‍ കുട്ടികള്‍ എല്ലാം പുറത്തായതുകൊണ്ടാണ് വന്‍ അപകടം ഒഴിവായത്. വിദ്യാര്‍ഥി ആദര്‍ശ്, അധ്യാപിക ശ്രീജ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും  ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാലപ്പഴക്കമാണ് മേല്‍ക്കൂര താഴോട്ട് പതിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT