ഫയല്‍ ചിത്രം 
Kerala

വീണ്ടും മത്തി എത്തി, തീരെ ചെറുത് ; പിടിക്കരുതെന്ന് മുന്നറിയിപ്പ്

അഞ്ചുവർഷമായി ക്ഷാമംനേരിട്ടിരുന്ന മത്തിയാണ് തെക്കൻ കേരളതീരത്ത് പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഏറെ നാളായി ക്ഷാമം നേരിട്ടിരുന്ന മത്തി ( ചാള ) തെക്കൻ കേരള തീരത്ത് പ്രത്യക്ഷപ്പെട്ടു തുടങ്ങി. എന്നാൽ തീരെ ചെറിയ മത്തിയെ പിടിക്കുന്നത് ഒഴിവാക്കണമെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകി. മുട്ടയിടാൻ പാകമാകാത്ത ഇവയെ പിടിച്ചാൽ വീണ്ടും മത്തി കിട്ടാക്കനിയാവുമെന്ന് കേന്ദ്ര മത്സ്യഗവേഷണകേന്ദ്രം വ്യക്തമാക്കി. 

അഞ്ചുവർഷമായി ക്ഷാമംനേരിട്ടിരുന്ന മത്തിയാണ് തെക്കൻ കേരളതീരത്ത് പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. 14-16 സെന്റീമീറ്ററാണ് മത്തിയുടെ വലുപ്പം. ഇവ പ്രത്യുത്പാദനത്തിന് സജ്ജമാകാൻ മൂന്നുമാസംകൂടി വേണ്ടിവരും. പ്രത്യുത്പാദനഘട്ടത്തിൽ എത്തിയിട്ടില്ലാത്ത തീരെ ചെറുതായ ഇവയെ പിടിക്കാതിരിക്കുന്നതാണ് നല്ലതെന്ന് കേന്ദ്ര മത്സ്യഗവേഷണകേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ അബ്ദുസ്സമദ് പറഞ്ഞു.

2019-ൽ കിട്ടിയത് 44,320 ടൺ മത്തിയാണ്. കഴിഞ്ഞ 20 വർഷത്തെ ഏറ്റവും കുറവാണിത്. എൽനിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട കാലാവസ്ഥാ മാറ്റങ്ങളാണ് ഇതിന്‌ കാരണമെന്ന് കണ്ടെത്തിയിരുന്നു. ചെറിയ മത്തി പിടിക്കുന്നത് നിയന്ത്രിക്കണമെന്ന കാര്യം മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ 'മിഷൻ 2029' പ്രഖ്യാപിച്ച് ബിജെപി; ലക്ഷ്യം 30 ലക്ഷം അധിക വോട്ടുകളും ഒന്നിലധികം സീറ്റുകളും

ബുധനാഴ്ച വരെ പരക്കെ ഇടിമിന്നലോട് കൂടിയ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

'ടിനിയുടെ വക്കീല്‍ മാപ്പെഴുതി കൊടുക്കാന്‍ പറഞ്ഞു; ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?'; പിഷാരടിയെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും അന്‍സിബ

'സവർണ ഹിന്ദു നറേറ്റീവ്, റിസർവേഷനെ ഒക്കെ എത്ര നിസാരമായാണ് കാണിച്ചിരിക്കുന്നത്'; ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി 'മോളിവുഡ് ടൈംസ്'

കായിക താരങ്ങൾക്ക് സേനയിൽ അവസരം; നേരിട്ടുള്ള നിയമനം, യോഗ്യത പത്താം ക്ലാസ്