ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ഫാ. ഷൈജു കുര്യന്‍ മാധ്യമങ്ങളെ കാണുന്നു 
Kerala

'മോദിയുടെ കീഴില്‍ അണിനിരക്കാന്‍ ആഗ്രഹിക്കുന്നു'; ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസനം സെക്രട്ടറി ബിജെപിയില്‍

കഴിഞ്ഞ അറുപത് വര്‍ഷത്തെക്കാള്‍ വികസനമാണ് കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് രാജ്യത്ത് ഉണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്


കോട്ടയം: ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യന്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള 47 പേര്‍ അംഗത്വം എടുത്തു. എന്‍ഡിഎയുടെ ക്രിസ്മസ് സ്‌നേഹ സംഗമം പരിപാടി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. 

അയോധ്യ കൊണ്ട് മാത്രമല്ല നരേന്ദ്ര മോദി അധികാരത്തില്‍ വന്നതെന്ന് മുരളീധരന്‍ പറഞ്ഞു. ചെപ്പടിവിദ്യ അല്ല, വികസനം മുന്‍നിര്‍ത്തിയാണ് ബിജെപി വോട്ട് തേടുന്നത്. എന്നാല്‍ ചിലര്‍ രാമക്ഷേത്രം മാത്രം ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നു. രാമക്ഷേത്ര നിര്‍മ്മാണം കഴിഞ്ഞാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് വരുമെന്ന് പ്രചരിപ്പിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

സുരേഷ് ഗോപിക്കെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് വേട്ടയാടുന്നതുകൊണ്ട് അദ്ദേഹത്തെയും ബിജെപിയെയും ഇല്ലാതാക്കാമെന്നാണ് ചിലരുടെ വ്യാമോഹം. ഇത്തരം പ്രചാരണം കൊണ്ട് തൃശൂരിലെ ജനങ്ങള്‍ അദ്ദേഹത്തിന് കൂടുതല്‍ പിന്തുണ നല്‍കാനേ സഹായിക്കുകയുള്ളു. രാമക്ഷേത്ര പ്രതിഷ്ഠാദിനച്ചടങ്ങില്‍ പങ്കെടക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് തീരുമാനമെടുക്കാന്‍ കഴിയാത്തത് നാട്ടിലെ ജനങ്ങളുടെ വികാരം ഉള്‍ക്കൊള്ളാനാവാത്തതാണ്. ഇതിലൂടെ ഭൂരിപക്ഷസമുദായത്തെ അവഹേളിക്കുകയാണ് അവര്‍ ചെയ്തിരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.  

രാജ്യത്തിന്റെ വികസനം മോദിയുടെ കൈകളില്‍ ഭദ്രമാണെന്ന് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ഫാ. ഷൈജു കുര്യന്‍ പറഞ്ഞു. 50 വര്‍ഷമായി ഇന്ത്യന്‍ പൗരനാണ് താന്‍. പല തവണയുടെ സഭയുടെ ഭാഗമായി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇടയായി. കഴിഞ്ഞ അറുപത് വര്‍ഷത്തെക്കാള്‍ വികസനമാണ് കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് രാജ്യത്ത് ഉണ്ടായത്. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ വികസനം അത്ഭുതപ്പെടുത്തുന്നതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വികസിത ഇന്ത്യയെന്ന സ്വപ്‌നമാണ് മോദിയുടെത്. ക്രിസ്തീയ സമുദായത്തെ മറ്റ് രാഷ്ട്രീയപാര്‍ട്ടികളെക്കാള്‍ പ്രാധാന്യത്തോടെയാണ് ബിജെപി കാണുന്നത്. മോദിയുടെ നേതൃത്വത്തിന് കീഴില്‍ അണിനിരക്കാന്‍ ആഗ്രഹിക്കുന്നു. വ്യക്തിപരമായ തീരുമാനമാണിതെന്നും മുന്‍പും പല വൈദികരും മറ്റ് പാര്‍ട്ടിയുടെ ഭാഗമായിരുന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT