ഫയല്‍ ചിത്രം 
Kerala

പന്നിയങ്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്ക് കുറച്ചു

ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. ഏപ്രില്‍ ഒന്ന് മുതല്‍ കൂട്ടിയ തുകയാണ് കുറച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്


പാലക്കാട്:  വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്ക് കുറച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. ഏപ്രില്‍ ഒന്ന് മുതല്‍ കൂട്ടിയ തുകയാണ് കുറച്ചത്. കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി സംഘടനകള്‍ പ്രത്യക്ഷസമരവുമായി എത്തിയിരുന്നു.

നേരത്തെ പന്നിയങ്കര ടോള്‍ ബൂത്തില്‍ പുതുക്കിയ നിരക്കില്‍ പിരിവ് നടത്താന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അമിത ടോള്‍ പിരിവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുകള്‍ ടോള്‍ നല്‍കാതെ സര്‍വീസ് നടത്തിയതിനെതിരെ കരാര്‍ കമ്പനി നല്‍കിയ കേസിലാണ് കോടതി ഉത്തരവ്.

സ്വകാര്യ ബസുകളുമായി ബന്ധപ്പെട്ട പ്രശ്‌നം കോടതിയുടെ പരിഗണനയില്‍ വരില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മാര്‍ച്ച് ഒമ്പതിന് ടോള്‍ പിരിവ് ആരംഭിച്ചതിനുശേഷം ഏപ്രില്‍ ഒന്നുമുതല്‍ ടോള്‍ നിരക്ക് 10-15 ശതമാനംവരെ കരാര്‍ കമ്പനി വര്‍ധിപ്പിക്കുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

SCROLL FOR NEXT