ന്ദേഭാരത് ഓട്ടോയിലിടിച്ച് അപകടം | Vande Bharat train collided with an auto 
Kerala

പ്ലാറ്റ്‌ഫോമിലൂടെ ഓടിച്ച ഓട്ടോ ട്രാക്കിലേക്ക് മറിഞ്ഞു, വര്‍ക്കലയില്‍ വന്ദേഭാരത് ഓട്ടോയിലിടിച്ച് അപകടം

അപകടത്തിനുശേഷം ഓട്ടോ ഡ്രൈവര്‍ കല്ലമ്പലം സ്വദേശി സിബി (28) ഓടി രക്ഷപ്പെട്ടിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ച് അപകടം. വര്‍ക്കലയ്ക്കടുത്ത് അകത്തുമുറിയില്‍ വച്ചാണ് അപകടം. പാളത്തില്‍ ഓട്ടോ ശ്രദ്ധയില്‍പ്പെട്ട ട്രെയിന്‍ ലോക്കോപൈലറ്റ് വേഗത കുറച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ വന്ന ഓട്ടോ ട്രാക്കിലേക്ക് മറിയുകയായിരുന്നെന്നാണ് വിവരം.

അപകടത്തിനുശേഷം ഓട്ടോ ഡ്രൈവര്‍ കല്ലമ്പലം സ്വദേശി സിബി (28) ഓടി രക്ഷപ്പെട്ടിരുന്നു. ഇയാളെ പിന്നീട് ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ മദ്യപിച്ചിരുന്നെന്നാണ് നിഗമനം. ട്രെയിന്‍ വരുന്നത് കണ്ട് സ്വദേശി സുധി ചാടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് നിസ്സാര പരിക്കുകളുണ്ട്. ഓട്ടോയില്‍ മറ്റു യാത്രക്കാര്‍ ഉണ്ടാരുന്നില്ല.

അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം പിടിച്ചിട്ട ട്രെയിന്‍ ഓട്ടോറിക്ഷ ട്രാക്കില്‍നിന്ന് മാറ്റിയതിനു ശേഷമാണ് യാത്ര തുടര്‍ന്നത്.

The Vande Bharat train collided with an auto rickshaw near Varkala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലൈംഗിക പീഡനം: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് ഒളിവില്‍, കേരളം വിട്ടോ?, അന്വേഷണം ഊര്‍ജ്ജിതം

രജിസ്റ്റര്‍ഡ് പോസ്റ്റ് വഴി 'സമ്മാന കത്തുകള്‍', സ്‌ക്രാച്ച് ചെയ്താല്‍ പണികിട്ടും; മുന്നറിയിപ്പ്

'ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം; ഖാര്‍ഗ് കൈയടക്കാന്‍ എളുപ്പം'

കോൺഗ്രസ് കൗൺസിലർ പ്രശോഭ് ഒളിവിൽ, 'വീട്ടിൽ വോട്ട്' ഇന്നുമുതൽ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പഴയ പോരാളികള്‍ പുതിയ കളത്തില്‍, സഞ്ജു ലോകകപ്പ് ഫോം തുടരുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍; ചെന്നൈ- രാജസ്ഥാന്‍ മത്സരം ഇന്ന്

SCROLL FOR NEXT