പ്രതീകാത്മക ചിത്രം 
Kerala

പോക്‌സോ കേസ് ഇര ആത്മഹത്യ ചെയ്ത നിലയില്‍

പെണ്‍കുട്ടിയുടെ വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയില്‍ ചെയ്ത് അപമാനിക്കാന്‍ ശ്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരില്‍ പോക്‌സോ കേസ് ഇര ആത്മഹത്യ ചെയ്ത നിലയില്‍. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനിയായ 19 കാരിയാണ് ജീവനൊടുക്കിയത്. മൂന്നു വര്‍ഷം മുമ്പായിരുന്നു പീഡനം നടന്നത്. 

തളിപ്പറമ്പ് സ്വദേശിനിയെ ഇന്നലെ വൈകീട്ടാണ് വീടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. കുട്ടിക്ക് 16 വയസ്സുള്ളപ്പോഴായിരുന്നു പീഡനം. 

പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിയായ രാഹുല്‍കൃഷ്ണ എന്ന യുവാവ് ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് ചാറ്റിങ്ങ് അടക്കം സൗഹൃദം മാറി. 

ഇതിനിടെ പെണ്‍കുട്ടിയുടെ വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയില്‍ ചെയ്ത് അപമാനിക്കാന്‍ ശ്രമിച്ചു. വഴങ്ങുന്നില്ലെന്ന് കണ്ടതോടെ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു. 

ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. കേസില്‍ രാഹുല്‍ കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

മനസ്സു തുറന്ന് ചിരിക്കാം.., ഇന്ന് ലോക ചിരി ദിനം

ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിൽ മാത്രം സരക്ഷിതരാവില്ല, ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കൂ

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

SCROLL FOR NEXT